എന്റമ്മോ ഇതെന്തൊരു ഡാന്‍സാ! ദേവദൂതര്‍ പാട്ടിന്റെ പുതിയ വേര്‍ഷന്‍ ഏറ്റെടുത്ത് മഞ്ജരിയും; വീഡിയോ

ദേവദൂതര്‍ പാടി… ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം. ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ പാട്ടായിരുന്നു ഇത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ്…

ദേവദൂതര്‍ പാടി… ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഗാനം. ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ പാട്ടായിരുന്നു ഇത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ച കാതോട് കാതോരത്തിലെ പാട്ടിന് കിടിലന്‍ ചുവടുമായി ചാക്കോച്ചന്‍ എത്തിയത്. ഇത് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

കുഞ്ചാക്കോ ബോബനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചുവടുകളായിരുന്നു ഗാനരംഗത്തിലേത്. സോഷ്യല്‍ മീഡിയ റീല്‍സിലും ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് വേണ്ടി കുഞ്ചാക്കോ ബോബന്‍ ചെയ്ത ഡാന്‍സിന്റെ വിവിധ രൂപങ്ങള്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ദേവദൂതര്‍ പാടി ഡാന്‍സുമായി എത്തിയിരിക്കുകയാണ് ഗായിക മഞ്ജരി. മഞ്ജരിക്ക് പാട്ട് മാത്രമല്ല, നന്നായി ഡാന്‍സും അറിയാം എന്നതിന് തെളിവാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ വീഡിയോ. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ചെയ്യുന്ന ഡാന്‍സ് ടിവിയില്‍ കണ്ട് കൊണ്ട് അത് നോക്കി അനുകരിയ്ക്കുകയാണ് മഞ്ജരി. ഏറെ കുറേ ചാക്കോച്ചന്റെ അതേ എക്സപ്രഷന്‍ തന്നെയാണ് മഞ്ജരിയും ഇടുന്നത്. തൊട്ടടുത്ത് താടിയ്ക്ക് കൈയ്യും കൊടുത്ത് ഇരിയ്ക്കുന്ന ഒരു കുഞ്ഞിനെയും കാണാനാകും.

 

View this post on Instagram

 

A post shared by Manjari (@m_manjari)

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആണ് മഞ്ജരി തന്റെ പിന്തുണ അറിയിച്ചിരിയ്ക്കുന്നത്. 1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമിക്സ് ആണ് പുതിയ പാട്ട്. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഒറിജിനല്‍ പാട്ടിന് സംഗീതം നല്‍കിയത്. 37 വര്‍ഷം മുന്‍പുള്ള കാതോട് കാതോരത്തിലെ പാട്ട് ഇങ്ങനെ സിനിമയില്‍ എടുക്കാം എന്നത് സംവിധായകന്‍ രതീഷിന്റെ ഐഡിയ ആയിരുന്നുവത്രെ. കുഞ്ചാക്കോ ബോബന്‍ തന്നെ സ്വന്തം താത്പര്യപ്രകാരം ചെയ്തു നോക്കിയ ചുവടുകളാണ് ഇപ്പോള്‍ കേരളക്കര ഏറ്റെടുത്തിരിക്കുന്നത്. മനസ്സില്‍ ഒരു തയ്യാറെടുപ്പുമില്ലാതെ പെട്ടെന്നു ചെയ്ത സ്റ്റെപ്പുകളായിരുന്നു അതെല്ലാം എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.