മഞ്ജിമയുടെ പുതിയ ചിത്രം…!! നായകന്‍ വിഷ്ണു വിശാല്‍!

മലയാള സിനിമയിലേക്ക് ബാലതാരമായിട്ടായിരുന്നു മഞ്ജിമ മോഹന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് വടക്കന്‍ സെല്‍ഫി എന്ന മലയാള സിനിമയിലും താരം എത്തിയെങ്കിലും കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളിലാണ് മഞ്ജിമ ശ്രദ്ധ ചെലുത്തിയത്. ഇപ്പോഴിതാ രാക്ഷസന്‍…

മലയാള സിനിമയിലേക്ക് ബാലതാരമായിട്ടായിരുന്നു മഞ്ജിമ മോഹന്‍ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് വടക്കന്‍ സെല്‍ഫി എന്ന മലയാള സിനിമയിലും താരം എത്തിയെങ്കിലും കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളിലാണ് മഞ്ജിമ ശ്രദ്ധ ചെലുത്തിയത്. ഇപ്പോഴിതാ രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച വിഷ്ണു വിശാലിന്‌റെ നായികയായി എഫ് ഐ ആര്‍ എന്ന ചിത്രലൂടെയാണ് മഞ്ജിമ എത്തുന്നത്. ഫൈസല്‍ ഇബ്രാഹിം റെയ്‌സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

ഇവരെകൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റെബ മോണിക്ക, റെയ്‌സ വിത്സണ്‍ എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എഫ്.ഐ.ആറിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്, മനു ആനന്ദ് ആണ്. സുജാത പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. മഞ്ജിമയുടേത് പോലെ തന്നെ  വിഷ്ണുവിന്റെ ആരാധകരും വലിയ ആവേശത്തിലാണ്.

അദ്ദേഹത്തിന്റെ രാക്ഷസന്‍ എന്ന ചിത്രത്തിലെ അഭിനയ പ്രകടനം പ്രേക്ഷകരുടെ മനം കവര്‍ന്നതായിരുന്നു. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്.മികച്ച അഭിനയമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്. സൈക്കോ ത്രില്ലര്‍ കഥ പറഞ്ഞ ആ ചിത്രം ഏറെ സസ്‌പെന്‍സുകള്‍ നിറഞ്ഞതായിരുന്നു. ഇനി പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം 11ന് ഒ.ടി.ടി റിലീസ് ആയിരിക്കും ചിത്രം എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.