ഒരു വീട്ടിൽ രണ്ടുപേർ കീരിയും പാമ്പുമായി കഴിയുന്നതിലും നല്ലതല്ലെ വിവാഹ മോചനം നേടുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി  ഷോയിൽ കൂടിയാണ് മഞ്ജു പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. അതിനു ശേഷം മറിമായം എന്ന പരുപാടിയിൽ കൂടിയാണ് താരം…

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി  ഷോയിൽ കൂടിയാണ് മഞ്ജു പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. അതിനു ശേഷം മറിമായം എന്ന പരുപാടിയിൽ കൂടിയാണ് താരം അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. അവ എല്ലാം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും മഞ്ജുവിന് കഴിഞ്ഞു. മിനിസ്‌ക്രീനിൽ മാത്രമല്ല, ബിഗ് സ്ക്രീനിലും തന്റേതായ സ്ഥാനം നേടാൻ ഈ ചുരുങ്ങിയ സമയം കൊണ്ട് മഞ്ജുവിന് കഴിഞ്ഞു എന്നതാണ് സത്യം. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പമെല്ലാം അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.

ബിഗ് ബോസ്സിൽ പങ്കെടുത്തതോടെ മഞ്ജുവിന് നിരവധി വിമർശനങ്ങൾ ആണ് നേരിടേണ്ടി വന്നത്. പല തരത്തിൽ ഉള്ള സോഷ്യൽ മീഡിയ ആക്രമണങ്ങളും മഞ്ജുവിനെതിരെ ഉണ്ടായിട്ടുണ്ട്. ബോഡി ഷെയിമിങ് സോഷ്യൽ മീഡിയയി നേരിട്ട് കൊണ്ടിരിക്കുന്ന താരം കൂടിയാണ് മഞ്ജു. തനിക്കെതിരെ വരുന്ന മോശം കമെന്റുകൾക്ക് എല്ലാം ശക്തമായ രീതിയിൽ മഞ്ജു പ്രതികരിക്കാറുണ്ട്. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പ് ആണ് മഞ്ജുവും ഭർത്താവും തമ്മിൽ വേർപിരിയുന്നു എന്ന്. ഇപ്പോഴിതാ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു. വിവാഹ മോചനം എന്നാൽ അത്ര തെറ്റായ എന്താണെകിലും കാര്യമാണോ എന്നാണ് മഞ്ജു ചോദിക്കുന്നത്.

വിവാഹ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നില്ല എങ്കിൽ അത് വേര്പെടുത്താനുള്ള സംവിധാനം നമ്മുടെ ഭരണ ഘടനയിൽ പറയുണ്ട്. പിന്നെ അത് ഇത്ര മോശമായ ഒരു കാര്യം അല്ല. സുനിച്ചാണ് ഇപ്പോൾ ഷാർജയിൽ ആണ്. ഞങ്ങൾ തമ്മിൽ വിവാഹ മോചനത്തിനുള്ള പെറ്റിഷൻ ഒന്നും ഇത് വരെ ഫയൽ ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത്. ദിലീപും മഞ്ജു വാര്യറും വേർപിരിഞ്ഞു, ബാലയും അമൃതയും വേർപിരിഞ്ഞു എന്നൊക്കെ പറയുന്നു. അവർക്ക് ഒന്നിച്ച് ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ അവർ വേര്പിരിയട്ടെ. അതിന് എന്താണ് ഇത്ര കുഴപ്പം. എന്റെയും സുനിച്ചന്റെയും കാര്യത്തിലും അങ്ങനെ തന്നെ ഉള്ളു. കീരിയും പാമ്പുമായി ഒരു വീട്ടിൽ ജീവിക്കുന്നതിൽ എത്രയോ നല്ലതാണ് വിവാഹ ബന്ധം വേർപെടുത്തി കഴിയുന്നത്. എന്നാൽ ഞങ്ങൾ വിവാഹ ബന്ധം വേർപെടുത്താൻ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നും മഞ്ജു പറയുന്നു.