അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന് ഇന്നലെയും ആലോചിച്ചു

മലയാളികൾക്ക് സ്വന്തമായി ഒരുപാട് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആയിരുന്നു ലോഹിത ദാസ്, കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ ഓർമ്മ ദിവസം, ലോഹിത ദാസിന്റെ ഓര്മ ദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള നല്ല നിമിഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു,…

മലയാളികൾക്ക് സ്വന്തമായി ഒരുപാട് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആയിരുന്നു ലോഹിത ദാസ്, കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ ഓർമ്മ ദിവസം, ലോഹിത ദാസിന്റെ ഓര്മ ദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള നല്ല നിമിഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു, ഒപ്പം അദ്ദേഹത്തിനൊപ്പമുള്ള ഒരു പഴയ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്, ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക… ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത് ‘!

ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം എന്നാണ് മഞ്ജു കുറിച്ചത്.

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.