പിന്തിരിയാൻ തീരുമാനിച്ചിട്ടില്ല, തീരുമാനങ്ങളിലാണ് എന്ന് മഞ്ജു, ഞങ്ങൾ കൂടെയുണ്ടെന്ന് ആരാധകർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ, ചതുർമുഖം ആണ് മഞ്ജുവിന്റെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം,സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നറിഞ്ഞപ്പോഴേ…

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ, ചതുർമുഖം ആണ് മഞ്ജുവിന്റെ അവസാനമായി തിയേറ്ററിൽ എത്തിയ ചിത്രം,സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും ടീസറും ട്രെയിലറുമെല്ലാം പുറത്തുവന്നതോടെ ആകാംക്ഷ ഇരട്ടിക്കുകയായിരുന്നു. വ്യത്യസ്തതയുള്ള സിനിമകളാണ് മഞ്ജു വാര്യര്‍ സ്വീകരിക്കാറുള്ളത്. കഥാപാത്രത്തിന്റെ വ്യത്യസ്തതയെക്കുറിച്ച് താരം മാത്രമല്ല ആരാധകരും വാചാലരാവാറുണ്ട്. രഞ്ജിത്ത് ശങ്കറും സലില്‍ വിയും ചേര്‍ന്നൊരുക്കുന്ന ചതുര്‍മുഖത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് എല്ലാവരും.

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്ക്ക്. മഞ്ജു വാര്യരും സണ്ണി വെയ്‌നും മാത്രമല്ല അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തീയറ്ററിൽ വളരെ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്, എന്നാൽ ഇപ്പോൾ വളരെ ദുഖകരമായ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് മഞ്ജു, ഈ അവസ്ഥയിൽ ഇനിയും ഇതുപോലെ തുടരാൻ സാധിക്കില്ല എന്നും അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത് എന്ന് മഞ്ജു പറഞ്ഞിരുന്നു, എന്നാൽ വീണ്ടും ഇപ്പോൾ പുതിയ തീരുമാനം പുറത്ത് വിട്ടിരിക്കുകയാണ് താരം. ദിവസവും 30,000 മുതൽ 40,000 കേസുകളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ അവസരത്തിൽ തിയേറ്ററുകൾ തുറക്കുക എന്നത് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത കാര്യമാണ്,

അതുകൊണ്ട് തന്നെ സിനിമകൾ ഇനി തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നില്ല, ചിത്രങ്ങൾ ഇനി സാറ്റലൈറ്റ് റിലീസിന് ഉള്ള തയ്യാറെടുപ്പിലാണ്. ഓൺലൈൻ റിലീസിന് ആരും തന്നെ തയ്യാറല്ല, സാറ്റലൈറ്റ് ആയിട്ടായിരിക്കും എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ഏഷ്യാനെറ്റ് ആയിരിക്കും ചിത്രം ടെലികാസ്റ്റ് ചെയ്യുന്നത്. ഉടൻ വരുന്നു എന്ന ലേബലിൽ ഏഷ്യാനെറ്റ് പ്രോമോ വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. എന്തായാലും ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് നടി മഞ്ജു തന്റെ സോഷ്യൽ സോഷ്യൽ മീഡിയ വഴി അറിയിച്ചത്, ഞങ്ങളും കാത്തിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത്