ഈതവണ വെറുതെ വിട്ടു, അടുത്ത തവണ ഞാൻ പ്രശ്നമുണ്ടാക്കും, തുറന്നടിച്ച് മഞ്ജു

ചാര്‍ലിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അര്‍ഹിക്കുന്നു ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ…

ചാര്‍ലിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അര്‍ഹിക്കുന്നു ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍കാലചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി സര്‍വൈവല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന് ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയില്‍ കുടുക്കിയിടുന്ന ആഖ്യാനരീതിയാണ് സംവിധായകന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരില്‍ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടര്‍, ചാര്‍ലി പോലുള്ള സിനിമകള്‍ ചെയ്ത് ശ്രദ്ധനേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്‌.

ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടി മഞ്ജു ചിത്രത്തിനെ കുറിച്ഛ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, താരം പറയുന്നത് ഇങ്ങനെ, സിനിമയുടെ ഭാഗമായ എല്ലാവരോടും എനിക്ക് അസൂയ തോന്നുകയാണ്, സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ഇത്,

ചിത്രത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ശെരിക്കും ഇതൊരു സിനിയാണ് എന്ന കാര്യം മറന്നു പോയി, അത്രെയേറെ റിയലിസ്റ്റിക്കാണ് ഓരോ സീനും. ഇതിൽ പ്രവർത്തിച്ച ഓരോ വ്യക്തികളും തന്റെ അടുത്ത സുഹൃത്തുക്കൾ ആണെന്ന് പറയുന്നതിൽ അഭിമാനമേ ഉള്ളു, അടുത്ത സിനിമയിൽ താൻ ഇല്ലെങ്കിൽ പ്രശ്നം ഉണ്ടാക്കുമെന്നും മഞ്ജു പറഞ്ഞു.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ ആണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കാലികപ്രസക്തിയുള്ളതും കെട്ടുറപ്പേറിയറതുമായ കഥ അവതരിപ്പിച്ചതില്‍ ഒരിക്കല്‍ക്കൂടി അഭിനന്ദനമര്‍ഹിക്കുന്നു ഷാഹി കബീര്‍