നിങ്ങൾ തൂങ്ങിയാടിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ, ആ മകൾ ഇനി എന്ത് ചെയ്യും

Published by
Editor

ചാര്‍ലിക്കുശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അര്‍ഹിക്കുന്നു ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മുന്‍കാലചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി സര്‍വൈവല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന് ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയില്‍ കുടുക്കിയിടുന്ന ആഖ്യാനരീതിയാണ് സംവിധായകന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരില്‍ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടര്‍, ചാര്‍ലി പോലുള്ള സിനിമകള്‍ ചെയ്ത് ശ്രദ്ധനേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്‌. ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ മഞ്ജു പത്രോസ് സിനിമ കണ്ടു കഴിഞ്ഞ് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് മഞ്ജു തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,മിസ്റ്റർ Martin Prakkat നിങ്ങൾ എന്താണ് ഈ ചെയ്തു വെച്ചിരിക്കുന്നത്എ വിടുന്ന് കിട്ടി നിങ്ങൾക്ക് ഈ ആർട്ടിസ്റ്റുകളെ. എവിടുന്നു കിട്ടി ഈ കഥ?? ഇന്നലെ രാത്രി അറിയാതെ ഒന്ന് കണ്ടു പോയി. പിന്നെ ഉറങ്ങാൻ പറ്റണ്ടേ. നെഞ്ചത്ത് ഒരു കരിങ്കല്ല് എടുത്ത് വെച്ചിട്ട് നിങ്ങൾ അങ്ങ് പോയി. Joju George ചേട്ടാ എന്തൊരു അച്ഛനാണ് നിങ്ങൾ.എന്തൊരു ഓഫീസറാണ്. ഏറ്റവും ചിരി വന്നത് മകളുടെ മോണോആക്ട് വീട്ടിൽ വന്ന ആളെ ഇരുത്തി കാണിക്കുന്നത് കണ്ടപ്പോഴാണ്. മണിയൻ ഇപ്പോഴും മനസ്സിൽ നിന്നു പോകുന്നില്ല.. നിങ്ങൾ തൂങ്ങിയാടിയപ്പോൾ ഞങ്ങൾ ആകെ അനിശ്ചിതത്വത്തിലായി പോയല്ലോ. ആ മകൾ ഇനി എന്ത് ചെയ്യും?? Mr ചാക്കോച്ചൻ Kunchacko Boban നിങ്ങളുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള ആളായിരിക്കും പ്രവീൺ മൈക്കൽ പറഞ്ഞും എഴുതിയും ഒന്നും വെക്കാൻ പറ്റുന്നതല്ല നിങ്ങളുടെ പ്രകടനം

എന്തൊക്കെയോ ഉള്ളിലൊതുക്കി പ്രേക്ഷകനെ കൺഫ്യൂഷൻ അടുപ്പിച്ചാണ് നിങ്ങൾ ഇടിവണ്ടീൽ കേറി പോയത് Nimisha Sajayan മേക്കപ്പ് ഇടത്തില്ലായോ എന്ന് പറഞ്ഞ് ആരോ എന്തൊരോ ഇച്ചിരി നാൾക്കു മുൻപ് കൊച്ചിനോട് എന്തോ പറയുന്നത് കേട്ടു അതിനെയെല്ലാം പൊളിച്ചടുക്കികൊടുത്തു മോളേ നീ love you so much പിന്നെ മോനെ ബിജു dineesh alpy നീ എന്തായിരുന്നു എന്തൊരു അഹങ്കാരമായിരുന്നു നിൻറെ മുഖത്ത്അ ടിച്ച് താഴത്ത് ഇടാൻ തോന്നും. കുറച്ചു പാവങ്ങളെ ഇട്ടു ഓടിച്ചപ്പോൾ നിനക്ക് തൃപ്തിയായല്ലോ ഇതൊക്കെ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നിയ എൻറെ ആവലാതികൾ ആണ്.. അഭ്രപാളിയിൽ ഇനിയും ഒരുപാട് വേഷങ്ങൾ ആടിത്തിമിർക്കേണ്ടിയിരുന്ന ശ്രീ അനിൽ നെടുമങ്ങാടിന്റ മറ്റൊരു പോലീസ് വേഷം അൽപ്പം സങ്കടത്തോടെയാണ് കണ്ടിരുന്നത്.. കൂട്ടത്തിൽ Yama Gilgamesh എസ് പി അനുരാധ യായി കിടുക്കി മനോഹരമായൊരു സിനിമ ഞങ്ങൾക്ക് തന്നതിന് എത്രകണ്ട് നന്ദി പറഞ്ഞാലും തീരില്ല.. ഡയറക്ഷൻ സിനിമാറ്റോഗ്രാഫി കാസ്റ്റ് കോസ്റ്റ്യൂം എല്ലാവരും പൊളിച്ചടുക്കി വലുതും ചെറുതുമായ എല്ലാ വേഷങ്ങളിൽ വന്നവരും ആടിത്തിമിർത്തിട്ട് പോയി ഇരയെ വേട്ടയാടാൻ നായാട്ടിനു വരുന്നവൻ മറ്റൊരുവനാൽ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു