ഒരുപാട് സന്തോഷം ഉണ്ട്, നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു

ഏറെ കാത്തിരിപ്പിനു ശേഷം തിയേറ്ററിലേക്ക് എത്തിയ സിനിമ ആയിരുന്നു ദി പ്രീസ്റ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് ഒരു ത്രില്ലര്‍ സിനിമയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ…

ഏറെ കാത്തിരിപ്പിനു ശേഷം തിയേറ്ററിലേക്ക് എത്തിയ സിനിമ ആയിരുന്നു ദി പ്രീസ്റ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത പ്രീസ്റ്റ് ഒരു ത്രില്ലര്‍ സിനിമയാണ്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കൊവിഡിന് മുമ്പും ശേഷവും ചിത്രീകരണം നടന്ന സിനിമയാണ് പ്രീസ്റ്റ്. മാര്‍ച്ച് 11നായിരുന്നു റിലീസ്. സമീപകാലത്ത് ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്ക്രീന്‍ കൗണ്ടും പ്രീസ്റ്റിനാണ് ലഭിച്ചത്. കേരളത്തില്‍ മാത്രം 306 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ആമസോണ്‍ പ്രൈമിലൂടെ ഒടിടി പ്ലാറ്റ്ഫോമിലേക്കും ചിത്രം എത്തിയിരുന്നു.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു, ചിത്രം ഇപ്പോൾ ഏഷ്യാനെറ്റിൽ ടെലിവിഷൻ പ്രീമിയറിനു ഒരുങ്ങുകയാണ്, ഇപ്പോൾ അതിന്റെ സമയം പുറത്ത് വിട്ട് എത്തിയിരിക്കുകയാണ് മഞ്ജു, തന്റെ ലൈവ് വീഡിയോ വഴിയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്, എനിക്ക് ഏറെ സന്തോഷമുള്ള ഒരു കാര്യമാണ്, എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു സിനിമ കൂടിയാണ് ഇത്, ആദ്യമായി ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഒരു ചിത്രം കൂടിയാണ്, ചിത്രത്തിന്‍റെ സംപ്രേഷണം ജൂണ്‍ 4 വെള്ളിയാഴ്ച വൈകിട്ട് 7ന് എന്ന് ആരാധകരോട് പറയുകയാണ് താരം.

https://www.facebook.com/theManjuWarrier/posts/349277516554753?__cft__[0]=AZX081WWkZW6CybPOsCer7uS1EkTtdWr4Ks6PtOfQBeLfJJkhQbTRkCChUHpLvZoCJ8QU03IF9nZeE46BCtN44m47anePrhJiqcVLozxM6j3MT3i9L2ETkL6Dt6HqqVpO63pdsf5-Vyd7JypXYZUfbST_gmwulw1qP-YNA9aMi4qJg&__tn__=%2CO%2CP-R