Film News

രണ്ടു സ്ഥലത്ത് കഴിഞ്ഞാലും അമ്മയുടേയും മകളുടെയും ഇഷ്ട്ടങ്ങൾ ഒരുപോലെ തന്നെ

Published by
Devika Rahul

നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് ദിലീപിന്റേത്. ഒരു പക്ഷെ താര പുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ദിലീപിന്റെ മകൾ മീനാക്ഷിക്ക് ആയിരിക്കും. സിനിമയിൽ പ്രവേശിച്ചിട്ടില്ല എങ്കിലും മീനാക്ഷിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സും താരത്തിന് ഉണ്ട്. അത് കൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമയിലേക്കുള്ള പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. എന്നാൽ മീനാക്ഷി ഇപ്പോൾ എം ബി ബി എസ് വിദ്യാർത്ഥിയാണ്.സിനിമയിലേക് വരുന്നതായുള്ള സൂചനകൾ ഒന്നും മീനാക്ഷിയോ ദിലീപോ നൽകിയിട്ടില്ല. ദിലീപും മഞ്ജു വാര്യരും തമ്മിൽ പിരിഞ്ഞപ്പോൾ അച്ഛനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു മീനാക്ഷി. മീനാക്ഷിയെ അത്ര സ്നേഹത്തോടെയാണ് ദിലീപും കൊണ്ട് നടക്കുന്നത്. മീനാക്ഷിയുടെ പിറന്നാൾ ദിലീപ് ആഘോഷമാക്കാറുണ്ട്.

എന്നാൽ ‘അമ്മ മഞ്ജുവുമായി മീനാക്ഷി പിരിഞ്ഞിരുന്നാലും അമ്മയുടെയും മകളുടെയും ഇഷ്ട്ടങ്ങൾ ഒരുപോലെയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കുറച്ച് നാളുകൾക്ക് മുൻപ് ആയിരുന്ന മഞ്ജു ഒരു മിനികൂപ്പർ സ്വന്തമാക്കിയത്. മഞ്ഞയും കറുപ്പും ചേർന്ന നിറത്തിൽ ഉള്ള വാഹനമായിരുന്നു മഞ്ജു സ്വന്തമാക്കിയത്. ഏകദേശം അറുപത് ലക്ഷത്തോളം രൂപ വില വരുന്ന ഈ വാഹനം വാങ്ങിക്കുന്നതിന്റെയും ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ മഞ്ജു സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ മീനാക്ഷിയും മിനി കൂപ്പർ സ്വന്തമാക്കിയിരിക്കുകയാണ്. ഫുൾ ബ്ളാക്ക് നിറത്തിലുള്ള മിനികൂപ്പര് ആണ് മീനാക്ഷി സ്വന്തമാക്കിയത്. ദിലീപ് ആണ് മീനാക്ഷിക്ക് വാഹനം വാങ്ങി നൽകിയത്.

മീനാക്ഷിക്ക് മിനി കൂപ്പർ ഇഷ്ടമാണെന്നും ആ കാറിനോട് മീനൂട്ടി താൽപ്പര്യം പ്രകടിപ്പിച്ചപ്പോൾ താൻ ആണ് ആ കാര്യം ദിലീപേട്ടനോട് പറഞ്ഞത് എന്നും അങ്ങനെ ദിലീപേട്ടൻ മീനൂട്ടിക്കായി മിനി കൂപ്പർ വാങ്ങിക്കുകയായിരുന്നു. മീനൂട്ടി ഒരു മികച്ച ഡ്രൈവർ ആണ്. അവർ ഡ്രൈവ് ചെയ്യുന്നത് കാണാൻ തന്നെ ഭംഗിയാണ്. ഒരു അസാധ്യ ഡ്രൈവർ ആണ് താൻ എന്ന് മീനൂട്ടി തെളിയിച്ചിട്ടുണ്ട്. അവർ പലപ്പോഴും വേഗത്തിൽ ആണ് ഡ്രൈവ് ചെയ്യാറുള്ളത്. താനും അവളോടുള്ള ഇഷ്ട്ടം കാരണം അതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്നുമാണ് ദിലീപിന്റെ സഹോദരൻ അന്നൂപ് പറയുന്നത്. മീനൂട്ടി ഇല്ലാത്തപ്പോൾ ദിലീപാണ് ആ വാഹനം കൊണ്ട് നടക്കാറുള്ളത് എന്നും  മീനൂട്ടിയെ എയർപോർട്ടിൽ വിളിക്കാൻ ആ കാറിൽ വേണം ചെല്ലാൻ എന്നും അനൂപ് പറയുന്നു.