മഞ്ജുവിനോട് സ്വകാര്യമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു… “അവര്‍ ഒരു അത്ഭുത സ്ത്രീയാണ്” – സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയാണ് കയറ്റം. അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്.…

അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത സിനിമയാണ് കയറ്റം. അപകടകരമായ ഹിമാലയന്‍ പര്‍വതപാതകളില്‍ വെച്ചാണ് സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധന നടത്തുന്ന ചിത്രം കൂടിയാണ് കയറ്റം. പാട്ടുകളും നിറങ്ങളും നിറച്ച ഒരു ചിത്രകഥപോലെയാണ് കഥപറച്ചില്‍ രീതി. ഇപ്പോഴിതാ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവകരിപ്പിച്ച മഞ്ജു വാര്യരെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തന്റെ പുതിയ സിനിമയായ കയറ്റത്തിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്ന് സംവിധായകന്‍ സനല്‍ക്കുമാര്‍ ശശിധരന്‍ പറഞ്ഞിരിക്കുന്നത്. കയറ്റം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖയായ കലാകാരിയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ് എന്നെല്ലാമാണ് അദ്ദേഹം നടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ, മഞ്ജുവുമായി സ്വകാര്യമായി സംസാരിക്കാനുള്ള ആഗ്രഹവും സംവിധായകന്‍ പ്രകടിപ്പിക്കുന്നു.

സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്നു തോന്നുന്നു,’ സനല്‍ കുമാര്‍ ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരിക്കുന്നത്. മുഴുവനായും ഐ ഫോണിലാണ് കയറ്റം സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നത്. വെറും 25 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ സിനിമ വാര്‍ത്തകളില്‍ എല്ലാം ഇടം പിടിച്ചിരുന്നു.