ഇത് ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല, മഞ്ജു പത്രോസ്

ടെലിവിഷൻ പരമ്പരകളുടെ സെറ്റിൽ നിറ സാനിദ്ധ്യമായിരുന്ന അരവിന്ദ് കഴിഞ്ഞ ദിവസമാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. അരവിന്ദിറ്നെ അപ്രതീക്ഷിത വിയോഗം ടെലിവിഷൻ താരങ്ങളെയും ഷൂട്ടിങ് സെറ്റിൽ ഉള്ളവരെയും എല്ലാം ഒരുപോലെ വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്. അളിയൻസ്…

ടെലിവിഷൻ പരമ്പരകളുടെ സെറ്റിൽ നിറ സാനിദ്ധ്യമായിരുന്ന അരവിന്ദ് കഴിഞ്ഞ ദിവസമാണ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. അരവിന്ദിറ്നെ അപ്രതീക്ഷിത വിയോഗം ടെലിവിഷൻ താരങ്ങളെയും ഷൂട്ടിങ് സെറ്റിൽ ഉള്ളവരെയും എല്ലാം ഒരുപോലെ വേദനയിൽ ആഴ്ത്തിയിരിക്കുകയാണ്. അളിയൻസ് അടക്കമുള്ള ടെലിവിഷൻ പരമ്പരയുടെ പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാൾ ആയിരുന്നു അരവിന്ദ്. എന്നാൽ ഇപ്പോൾ അരവിന്ദിന്റെ വിയോഗം താങ്ങാൻ കഴിയാതെ മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അരവിന്ദിന്റേതായി മഞ്ജു പലപ്പോഴായി എടുത്ത ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് മഞ്ജു പത്രോസ് വികാര നിർഭരമായ കുറിപ്പ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

അളിയൻസ് പരമ്പരയുടെ ആർട്ട് വിഭാഗത്തിൽ പ്രവർത്തിച്ച് വരുകയായിരുന്നു അരവിന്ദ്. എല്ലാ ആവശ്യങ്ങൾക്കും തനിക്ക് ഒപ്പമുണ്ടായിരുന്ന അരവിന്ദിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് മഞ്ജു കുറിച്ചത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ, ”അവൻ പോയി. ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി.നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ”.

 

അരവിന്ദേ, ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ. അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ. അരവിന്ദേ ഇന്നാടാ മുട്ടായി. ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല. വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി. കണ്ണ് നിനയാതെ നിന്നെ ഓർക്കാൻ വയ്യ. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ” എന്നുമാണ് മഞ്ജു പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് അരവിന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.