ഹാപ്പി ബെര്‍ത് ഡേ മൈ തങ്കമേ!!! ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അര്‍ത്ഥവും നീയാണ്- നയന്‍സിന് പിറന്നാള്‍ ആശംസയുമായി വിക്കി

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഷ്‌നേഷ് ശിവനും. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍സ്. സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’ എന്ന മലയാള ചിത്രത്തില്‍ തുടങ്ങിയ സിനിമ ജീവിതം, ഇന്ന് ബോളിവുഡില്‍ ജവാനിലൂടെ കോടി ക്ലബില്‍…

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഷ്‌നേഷ് ശിവനും.
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍സ്. സത്യന്‍ അന്തിക്കാടിന്റെ ‘മനസിനക്കരെ’ എന്ന മലയാള ചിത്രത്തില്‍ തുടങ്ങിയ സിനിമ ജീവിതം, ഇന്ന് ബോളിവുഡില്‍ ജവാനിലൂടെ കോടി ക്ലബില്‍ വരെ എത്തി നില്‍ക്കുകയാണ്. ഇന്നിതാ താരത്തിന്റെ 39-ാം പിറന്നാളാണ്. നയന്‍സിന് ഹൃദ്യമായ പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പ്രിയതമന്‍ സംവിധായകന്‍ വിഗ്നേഷ് ശിവന്‍.

‘എന്റെ ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും അര്‍ത്ഥവും നീയും നിന്റെ സന്തോഷവുമാണ്, എന്റെ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകള്‍.’ എന്നാണ് വിഘ്‌നേഷ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. എന്റെ ഉയിരിനും ഉലകിനും ജന്മദിനാശംസകള്‍ എന്നാണ് കേക്കില്‍ കുറിച്ചത്. കേക്ക് മുറിച്ച് താരറാണി പിറന്നാള്‍ ആഘോഷിച്ചു. ഹാപ്പി ബെര്‍ത് ഡേ മൈ തങ്കമേ എന്നാണ് മക്കളെയും നയന്‍സിനെയും ചേര്‍ത്ത് പിടിച്ചുള്ള ചിത്രത്തിനൊപ്പം വിക്കി കുറിച്ചത്.

കഴിഞ്ഞ മാസമായിരുന്നു ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകിന്റെയും ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. മലേഷ്യയിലെ ക്വാലാലംപൂരില്‍ വച്ചായിരുന്നു താരപുത്രന്മാരുടെ ജന്മദിനാഘോഷം നടത്തിയത്.