ഈ മനുഷ്യന്റെ മുഖം കണ്ടാൽ അറിയാം എന്തോ ദുഃഖം ഉണ്ടെന്ന്, ചേച്ചി ചിരിക്കാൻ അദ്ദേഹത്തിനും ഒരവസരം കൊടുക്കൂ, കമന്റുകളെ കുറിച്ച് മഞ്ജു

താൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ വരുന്ന കമെന്റുകൾക്ക് മറുപടി നൽകി മഞ്ജു പത്രോസ്, തന്നെ മാത്രമല്ല തന്റെ ഭര്ത്താവിനെ കുറിച്ചും ആളുകൾ കമെന്റ് ഇടാറുണ്ട് എന്നാണ് താരം പറയുന്നത്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ…

താൻ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ വരുന്ന കമെന്റുകൾക്ക് മറുപടി നൽകി മഞ്ജു പത്രോസ്, തന്നെ മാത്രമല്ല തന്റെ ഭര്ത്താവിനെ കുറിച്ചും ആളുകൾ കമെന്റ് ഇടാറുണ്ട് എന്നാണ് താരം പറയുന്നത്. എന്റെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ഞാൻ എന്റെ പേര് മാറ്റിയിട്ടില്ല, അന്നും ഇന്നും ഞാൻ മഞ്ജു പത്രോസ് തന്നെയാണ്, എന്നാൽ എന്നെ ആളുകൾ വിളിക്കുന്നത് മഞ്ജു സുനിച്ചൻ എന്നാണ്, എന്റെ എല്ലാ റോക്കോർഡുകളിലും ഞാൻ മഞ്ജു പത്രോസ് തന്നെയാണ്. എല്ലാവര്ക്കും പരാതിയാണ് എന്റെ ഒപ്പം സുനിച്ചൻ കാണാറില്ല എന്ന്. ഞാൻ എടുക്കുന്ന ഫോട്ടോയിൽ ഒന്നും അദ്ദേഹം കാണില്ല എന്ന്, എന്റെ ഒപ്പം അദ്ദേഹം ഇല്ലാതെ എങ്ങനെയാണ് ഞാൻ ഫോട്ടോ എടുക്കുന്നത്. എന്റെ അടുത്ത് ഉള്ളപ്പോൾ എല്ലാം ഞാൻ ഫോട്ടോ എടുക്കാറുണ്ട്, ഒരിക്കൽ ഞാൻ സുനിച്ചന്റെ കൂടെയുള്ള ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തു, അതിൽ ഞാൻ നന്നായി ചിരിക്കുന്നുണ്ടായിരുന്നു, സുനിച്ചൻ ചിരിച്ചില്ല, ഉടനെ അതും ചിലർ ഏറ്റെടുത്തു.

ഈ മനുഷ്യന്റെ മുഖം കണ്ടാൽ അറിയാം ദുഃഖം ആണെന്ന്, ചേച്ചി അദ്ദേഹത്തിനും ചിരിക്കാൻ അവസരം കൊടുക്കൂ, എന്നിങ്ങനെ ഉള്ള കമെന്റുകൾ വന്നിരുന്നു, ഞാൻ ഭയങ്കരമായിട്ട് ചിരിക്കുന്ന ആളാണ്, എന്നാൽ സുനിച്ചൻ അങ്ങനെ അല്ല, ചിരിക്കുന്നത് കുറവാണ്. എനിക്ക് എങ്ങനെ മാറാൻ പറ്റും, ഞാൻ ഇങ്ങനെയാണ് സുനിച്ചൻ അങ്ങനെയും, ഇതൊക്കെ കൊണ്ടാണ് ഞാനും സുനിച്ചനും തമ്മിൽ വേർപിരിഞ്ഞു എന്ന് പറഞ്ഞ് വാർത്തകൾ വന്നത്.

ചക്രം എന്ന സിനിമയിൽ ആണ് മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ചത്. അതിനു ശേഷം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം മഞ്ജു ചാനലിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മഞ്ജു, അതുകൊണ്ട് തന്നെ മഞ്ജുവ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.