ഈ നഷ്ടം ഞങ്ങളുടെ കുടുംബം എങ്ങനെ സഹിക്കും, വേദന പങ്കുവെച്ച് മഞ്ജുപത്രോസ്

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ഞുപത്രോസ്, സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ സന്തോഷവും സങ്കടവും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വിയോഗത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് മഞ്ജു,  മഞ്ജുവിന്റെ ഭർത്താവ് സുനിച്ചന്റെ…

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ഞുപത്രോസ്, സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു തന്റെ സന്തോഷവും സങ്കടവും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വിയോഗത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് മഞ്ജു,  മഞ്ജുവിന്റെ ഭർത്താവ് സുനിച്ചന്റെ ജേഷ്ഠ സഹോദരൻ ബാബു മരണപ്പെട്ടിരിക്കുകയാണ്, മഞ്ജുവാണ് ഈ സങ്കട വാർത്ത ആരാധകരെ അറിയിച്ചത്, തന്റെ സോഷ്യൽ മീഡിയ വഴിയാണ് മഞ്ജു ഈ വാർത്ത പുറത്ത് വിട്ടത്, നിരവധി പേരാണ് താരത്തിന് ആശ്വാസ വാക്കുകളുമായി എത്തുന്നത്.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. സിനിമകളിൽ സജീവം ആയിരുന്നെങ്കിൽ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങാൻ മറന്നില്ല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായ എത്തിയതോടെ മഞ്ജുവിന്റെ ജീവിത കഥകളും മലയാളികൾ അറിയാൻ തുടങ്ങി. പരുപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49-ാം ദിവസം താരം പരുപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് മഞ്ജുവും ഭർത്താവ് സുനിച്ചനും പ്രേഷകരുടെ മുന്നിൽ എത്തിയത്.