കടം കയറി മുങ്ങിയ ജീവിതം! കിഡ്‌നി വിറ്റാലോ എന്ന് പോലും ചിന്തിച്ചു! – മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് മഞ്ജു പത്രോസിന്റേത്. റിയാലിറ്റ് ഷോയിലൂടെ മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയ താരം പിന്നീട് സീരിയല്‍, സിനിമാ രംഗത്തും തിളങ്ങി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴിയാണ് മഞ്ജു…

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ മുഖമാണ് മഞ്ജു പത്രോസിന്റേത്. റിയാലിറ്റ് ഷോയിലൂടെ മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടിയ താരം പിന്നീട് സീരിയല്‍, സിനിമാ രംഗത്തും തിളങ്ങി. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴിയാണ് മഞ്ജു പത്രോസിനെ കുറിച്ച് മലയാളി പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. ഇപ്പോഴിതാ ജീവിതത്തില്‍ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന ദുരവസ്ഥകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഫ്ളവേഴ്സ് ഒരു കോടിയില്‍ പങ്കെടുക്കവെ മഞ്ജു നടത്തിയ ചില തുറന്നുപറച്ചിലുകളാണ് പ്രേക്ഷകരില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരിക്കുന്നത്.

വിവാഹത്തിന് ശേഷമാണ് താന്‍ ജീവിതത്തില്‍ ശരിക്കും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത് എന്നും കടത്തില്‍ മുങ്ങിയ ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും മഞ്ജു പത്രോസ് ഷോയില്‍ വച്ചു പറയുന്നു. ഭര്‍ത്താവ് സുനിച്ചന്‍ വിവാഹത്തിന് മുന്‍പ് തന്നെ ഒരുപാട് കടങ്ങള്‍ ഉണ്ടാക്കി വെച്ചിരുന്നു. അതെല്ലാം തീര്‍ക്കാന്‍ താന്‍ സ്വര്‍ണ്ണം മുഴുവന്‍ എടുത്ത് നല്‍കിയെന്നും മഞ്ജു പറയുന്നു. പിന്നീട് ആ സ്വര്‍ണം താന്‍ കണ്ടിട്ടില്ലെന്നും മഞ്ജു കണ്ണീരോടെ ഷോയില്‍ വെച്ച് പറഞ്ഞു. കടംകൊടുക്കാനുള്ള ആളുകളെ കൊണ്ട് പൊറുതി മുട്ടിയ അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്..

അന്ന് താന്‍ കിഡ്‌നി വിറ്റാലോ എന്ന് പോലും ചിന്തിച്ചിരുന്നു എന്നും നടി പറയുന്നു.. കടം തിരിച്ച് കൊടുക്കാന്‍ സാധിക്കില്ലെങ്കില്‍ ആരും വാങ്ങരുത് എന്നും നടി ഷോയില്‍ വെച്ച് പറയുന്നു. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തനിക്ക് അവസരങ്ങള്‍ കുറഞ്ഞെന്നും താരം ഷോയില്‍ വെച്ച് വെളിപ്പെടുത്തി. കേള്‍ക്കാന്‍ പാടില്ലാത്ത പലതുമാണ് ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്നത് എന്നും മഞ്ജു പത്രോസ് തുറന്ന് പറയുന്നു. ഇപ്പോള്‍ മിനിസ്‌ക്രീനില്‍ തിളങ്ങുകയാണ് മഞ്ജു.

സിനിമകളിലും ശ്രദ്ധേയമായ കഥാപത്രങ്ങള്‍ അവതരിപ്പിച്ച് താരം എത്തിയിട്ടുണ്ട്, ജീവിതത്തില്‍ വരുന്ന എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മഞ്ജു പത്രോസ് ഇപ്പോള്‍…