കരുത്തിന്റേയോ അതിജീവനത്തിന്റേയോ മാതൃകയായി ചൂണ്ടി കാണിക്കാന്‍ ഭാവനയല്ലാതെ മറ്റാരുമില്ല- കൂട്ടുകാരിയെ കുറിച്ച് മനസ്സ് തുറന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജുവും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെയും സൗഹൃദം. തിരക്കുകള്‍ക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങള്‍ പങ്കുവെയ്ക്കാനുമൊക്കെ ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ,…

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജുവും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെയും സൗഹൃദം. തിരക്കുകള്‍ക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങള്‍ പങ്കുവെയ്ക്കാനുമൊക്കെ ഇരുവരും സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

കരുത്തിന്റെ പ്രതീകമാണ് ഭാവന, അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണവുമാണ് ഭാവന. താന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന സുഹൃത്ത് കൂടിയാണ് ഭാവനയെന്നും മഞ്ജു പറയുന്നു. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാന്‍സര്‍ ബോധവത്കരണ ക്യംപെയ്ന്‍ പരിപാടിയിലാണ് മഞ്ജു കൂട്ടുകാരിയെ കുറിച്ച് മനസ് തുറന്നത്.

ഒരു സ്ത്രീയുടെ കരുത്തിന്റേയോ അതിജീവനത്തിന്റേയോ കാര്യം പറയുമ്പോള്‍ ഭാവനയെ അല്ലാതെ ചൂണ്ടി കാണിക്കാന്‍ പറ്റുന്ന മറ്റൊരു ചോയ്‌സ് ഇല്ല എന്നും മഞ്ജു പറയുന്നു. കാന്‍സര്‍ എന്ന വാക്കിനൊപ്പം നമ്മള്‍ ചേര്‍ത്ത് വയ്ക്കുന്ന വാക്കാണ് അതിജീവിനം എന്ന് പറയുന്നത്. ആ അതിജീവനം എന്ന വാക്കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാവന, മഞ്ജു വാര്യര്‍ പറയുന്നു.

അതേസമയം, മലയാള സിനിമയിലേക്ക് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന എത്തുന്നത്. ഭദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന നായകയായി എത്തുന്നുണ്ട്.