“കുറച്ച് കഞ്ഞിയെടുക്കട്ടെ”…? ട്രോളുകളെ കുറിച്ച് മഞ്ജു പ്രതികരിച്ചത് കേട്ടോ…?

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ നായിക ആയിട്ടായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യരുടെ തിരിച്ചു വരവ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായത് കൊണ്ടു തന്നെ ആ തിരിച്ചു വരവ് മഞ്ജുവിന്റെ ആരാധകര്‍ ആഘോഷമാക്കി.…

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ നായിക ആയിട്ടായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവാര്യരുടെ തിരിച്ചു വരവ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായത് കൊണ്ടു തന്നെ ആ തിരിച്ചു വരവ് മഞ്ജുവിന്റെ ആരാധകര്‍ ആഘോഷമാക്കി. പിന്നീട് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി മഞ്ജു മാറുകയായിരുന്നു. ഇപ്പോഴും സിനിമാ ജീവിതവുമായി തിരക്കിലാണ് താരം. ഒടിയന്‍ എന്ന ചിത്രത്തില്‍ മാണിക്യനായി അഭിനയിച്ച മോഹന്‍ലാലിന്റെ കഥാപാത്രത്തോട് ഒരു അവസരത്തില്‍ കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ എന്ന് മഞ്ജു ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്. ഈ ഡയലോഗ് പിന്നെ കേരളക്കരയാകെ ഏറ്റെടുക്കുക ആയിരുന്നു.

ട്രോളന്മാര്‍ക്കും ഈ ഡയലോഗ് ഒരു ചാകരയ്ക്കുള്ള വക ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ഇത്തരം ട്രോളുകളെല്ലാം താന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു. അതേസമയം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് നേരെ നടന്ന ഡീഗ്രേഡിംഗിനെ കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്. സിനിമയെ കുറിച്ച് വ്യാപകമായി ഡീഗ്രേഡിംഗ് നടക്കുന്നത് ശ്രദ്ധിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ജെനുവിനാണെങ്കില്‍ അതിന് വിലയുണ്ടാകും. എന്തു കൊണ്ടാണ് ഇത്തരത്തില്‍ ഒരു ഡീഗ്രേഡിംഗ് നടന്നത് എന്നത് തനിക്ക് വ്യക്തമല്ല. എല്ലാ സിനിമയ്ക്കും അതിന്റേതായ കഷ്ടപ്പാടും സമര്‍പ്പണവും എല്ലാം ആവശ്യമാണ്. പക്ഷെ ഡീഗ്രേഡിംഗിന് ശേഷം സിനിമ കണ്ടവരെല്ലാം തനിക്ക് മെസേജുകള്‍ അയച്ചിരുന്നു.

നല്ല സിനിമയാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും സിനിമയെ കുറിച്ച് വിലയിരുത്തി ഉള്ള മെസേജുകള്‍ വരാറുണ്ട് എന്നാണ് മഞ്ജു പറയുന്നത്. ഒടിയന്‍ സിനിമയിലെ ‘കഞ്ഞി എടുക്കട്ടെ’ ഡയലോഗിനെ മരക്കാറിലെ തന്റെ രംഗങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള ട്രോളുകള്‍ ശ്രദ്ധിച്ചിരുന്നു. ഏറെ ചിരിപ്പിച്ചു അവയെന്നും നല്ല ഹാസ്യബോധം ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള ട്രോളുകള്‍ സാധ്യമാകില്ലെന്നും മഞ്ജു പറയുന്നത്. മരക്കാര്‍ സിനിമയുടെ ചിത്രീകരണം ഏറെ ആസ്വദിച്ച് ചെയ്ത ഒന്നാണെന്നും ഒരു പിക്നിക്ക് പോലെയാണ് തോന്നിയതെന്നും ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ മഞ്ജു പറയുകയുണ്ടായി.