മലൈകോട്ടൈ വാലിബനു ശേഷം ലിജോ; വീണ്ടും ഒന്നിക്കാൻ ചാക്കോച്ചനും മഞ്ജു വാരിയരും

Published by
Gargi

മലയാള സിനിമയുടെ പ്രതീക്ഷകളിലൊന്നായ മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു. മഞ്ജു വാരിയർ ആണ് നായിക. കുഞ്ചാക്കോ ബോബനും മഞ്ജു വാരിയറും ആദ്യമായി ലിജോ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടും. മഞ്ജു വാരിയർ വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെ വന്നപ്പോൾ, ഹൗ ഓൾഡ് ആർ യുവിൽ നായകനായത് കുഞ്ചാക്കോ ബോബനായിരുന്നു. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു.