Film News

ചൂളമടിച്ച് കറങ്ങി നടക്കും…; ട്രെൻഡായി വീണ്ടും ലേ‍ഡി സൂപ്പർ സ്റ്റാർ, വൈറലായി വിദേശത്തെ ചിത്രങ്ങൾ

Published by
Gargi

കാവിലെ ഭ​ഗവതി നേരിട്ട് പ്രത്യക്ഷപ്പെതാണോ എന്ന് എവിടെ കേട്ടാലും മലയാളികൾക്ക് മഞ്ജു വാര്യരെ ഓർമ്മ വരും. പ്രേക്ഷക ഹൃദയങ്ങളിൽ അത്രയും വലിയ സ്ഥാനം ഉറപ്പിച്ച താരമാണ് മഞ്ജു. അഭിനയത്തിനോട് ഒപ്പം യാത്രകളെയും മഞ്ജു വാര്യർ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ട്ടുകാർക്കൊപ്പം യാത്രകൾ പോവാൻ വലിയ തിരക്കുകൾക്കിടയിലും താരം സമയം കണ്ടെത്തും. ഓസ്ട്രിയയിലും വിയന്നയിലുമൊക്കെയായി അവധിക്കാലം ആഘോഷിക്കുകയാണ് മഞ്ജു ഇപ്പോൾ.

അതിന്റെ ചിത്രങ്ങൾ താരം സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പങ്കുവച്ചിട്ടുണ്ട്. ഓരോ ദിവസം കഴിയുമ്പോൾ പ്രായം താഴേക്കാണോ വരുന്നതെന്നാണ് ആരാധകർ ചിത്രത്തിന് താഴെ കുറിക്കുന്നത്. അതേസമയം, രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ ഭാ​ഗമാകുന്നതിന്റെ ത്രില്ലിലാണ് ആരാധകർ.

താരത്തെ സ്വാ​ഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻ നേരത്തെ അപ്ഡേറ്റ് പങ്കുവച്ചിരുന്നു. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കുന്നതിൻറെ സന്തോഷം മഞ്ജു വാര്യരും പങ്കുവച്ചിരുന്നു. “ഈ അത്ഭുതകരമായ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്”, എന്നാണ് മഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്.