പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസയുമായി മഞ്ജുവാര്യർ

മഞ്ജു വാര്യരും ഭാവനയും തമ്മിലെ സൗഹൃദത്തിനിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇന്ന് ഭാവനയുടെ ജന്മദിനമാണ് . പ്രിയപ്പെട്ടവൾക്ക് മഞ്ജു അതിരാവിലെ തന്നെ ജന്മദിനം ആശംസിച്ചു കൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവെച്ചു. മിസിസ്…

മഞ്ജു വാര്യരും ഭാവനയും തമ്മിലെ സൗഹൃദത്തിനിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഇന്ന് ഭാവനയുടെ ജന്മദിനമാണ് . പ്രിയപ്പെട്ടവൾക്ക് മഞ്ജു അതിരാവിലെ തന്നെ ജന്മദിനം ആശംസിച്ചു കൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവെച്ചു. മിസിസ് ജൂൺ 6 എന്നാണ് ഭാവന തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.


ഭാവനയുടെ എല്ലാ പിറന്നാളിനും മഞ്ജു വാര്യരുടെ ആശംസ പതിവാണ്. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിൽ തിരിച്ചെത്തിയിരുന്നു. ഷറഫുദീൻ നായകനായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ് ഒരുപാട് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിൽ തിരിച്ചെത്തിയിരുന്നു.സിനിമയ്ക്ക് മികച്ച് അഭിപ്രായം ലഭിച്ചിരുന്നു

അതേ സമയം ഷാജി കൈലാസ് ഹണ്ട് ആണ് റിലീസിനായി കാത്തിരിക്കുന്ന മലയാള ചിത്രം.ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. ചിത്രം നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്