ആദ്യം കണ്ടത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികില്‍! അന്ന് പൃഥ്വിയുടെ പെരുമാറ്റത്തെ കുറിച്ച് മനോജ് കെ ജയന്‍

Published by
Nikhina

പൃഥ്വിരാജിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ ആദ്യമായി പൃഥ്വിരാജിനെ കാണുന്നത് അദ്ദേഹത്തിന്റെ പിതാവ് സുകുമാരന്‍ മരണപ്പെട്ട സമയത്താണ് എന്ന് മനോജ് കെ ജയന്‍ പറയുന്നു.. അന്ന് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ് ഞാന്‍ ആദ്യമായി പൃഥ്വിയെ കാണുന്നത്.. അന്ന് ഒരു കണ്ണട എല്ലാം വെച്ച് മൗനമായി നില്‍ക്കുക ആയിരുന്നു അവന്‍.. എന്നാല്‍ ഇന്ദ്രജിത്ത് വരുന്നവരെ എല്ലാം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു..

പക്ഷേ, പൃഥ്വിരാജ് അനങ്ങാതെ നില്‍ക്കുകയായിരുന്നു… അന്ന് മുതല്‍ ഞാന്‍ അവനെ ശ്രദ്ധിച്ചിരുന്നു എന്നാണ് മനോജ് കെ ജയന്‍ പൃഥ്വിരാജിനെ കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖ താരങ്ങള്‍ എല്ലാം സുകുമാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.. അവരെല്ലാം വരുമ്പോള്‍ ഒരു മരണം നടന്ന സ്ഥലം എന്ന ബോധമില്ലാതെ ആളുകള്‍ ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു… പിന്നീട് ഒരിക്കല്‍ ഇതേ കുറിച്ച് താന്‍ പൃഥ്വിയോട് ചോദിക്കുകയുണ്ടായി എന്നും അന്ന് പൃഥ്വിരാജ് പറഞ്ഞ വാക്കുകളും

അവന്റെ നിലപാടുകളും ഇന്നും അങ്ങനെയാണ് എന്നും പറയുകയാണ് മനോജ് കെ ജയന്‍.. ഞാന്‍ പൃഥ്വിയോട് ചോദിച്ചു.. അന്ന് ഇന്ദ്രന്‍ എല്ലാവരോടും സംസാരിച്ചു.. എന്താണ് മോനേ നീ മിണ്ടാതെ നിന്നത് എന്ന്.. അപ്പോള്‍ പൃഥ്വിയുടെ മറുപടി ഇതായിരുന്നു.. എന്റെ അച്ഛനാണ് അവിടെ മരിച്ച് കിടന്നത്.. അപ്പോഴും മറ്റുള്ളവര്‍ വരുമ്പോള്‍ ആളുകള്‍ ബഹളം വെയ്ക്കുകയാണ്….

ഇതെന്താണ് ഇങ്ങനെ എന്നോര്‍ത്ത് വെറുപ്പുകൊണ്ടാണ് അങ്ങനെ നിന്നത് എന്നായിരുന്നുവത്രെ പൃഥ്വിയുടെ മറുപടി. ഇന്ന് സിനിമാ ലോകത്ത് വളര്‍ന്ന വലിയ താരങ്ങളായി മാറി എങ്കിലും തങ്ങളുടെ ഈ വളര്‍ച്ച കാണാന്‍ അച്ഛന്‍ ഇല്ലാതായിപ്പോയല്ലോ എന്ന വിഷമം പലഘട്ടങ്ങളിലും പൃഥ്വിരാജ് പങ്കുവെച്ചിരുന്നു.