വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന് ആരാധിക!!! രണ്ട് കല്ല്യാണം കഴിച്ചു… ഇനി അടുത്ത ജന്മം നോക്കാമെന്ന് മനോജ് കെ ജയന്‍

മലയാളത്തിന്റെ പ്രിയതാരമാണ് മനോജ് കെ ജയന്‍. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരു സ്‌കൂളിലെ പരിപാടിയിലെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു മനോജ് കെ ജയന്‍. വളരെ രസകരമായ വീഡിയോയാണ്…

മലയാളത്തിന്റെ പ്രിയതാരമാണ് മനോജ് കെ ജയന്‍. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരു സ്‌കൂളിലെ പരിപാടിയിലെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു മനോജ് കെ ജയന്‍. വളരെ രസകരമായ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പരിപാടിയ്ക്കാണ് മനോജ് അതിഥിയായി എത്തിയത്. സ്‌കൂളിലെ ഒരു അധ്യാപിക ചടങ്ങിലെ മുഖ്യാതിഥിയായ മനോജ് കെ ജയനില്‍ നിന്നും പുരസ്‌കാരം വാങ്ങുമ്പോള്‍, ആങ്കറായ ടീച്ചര്‍. അവാര്‍ഡ് വാങ്ങുന്ന ടീച്ചര്‍ മനോജ് കെ ജയന്റെ കട്ട ഫാന്‍ ആണെന്നും. കല്ല്യാണം കഴിക്കണം എന്നുവരെ ആഗ്രഹിച്ചിരുന്നെന്നും പറഞ്ഞു.

ഇതിന് മനോജ് കെ ജയന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. രണ്ട് കല്ല്യാണം ഇപ്പോള്‍ കഴിച്ചു കഴിഞ്ഞെന്നും ഇനി വളരെ ബുദ്ധിമുട്ടാണ്. അടുത്ത ജന്മത്തില്‍ നോക്കാമെന്നുമായിരുന്നു മനോജിന്റെ മറുപടി. അതുകേട്ടതോടെ എല്ലാവരും ചിരിയായി, സദസ്സില്‍ നിന്നും കൈയടികളുയര്‍ന്നു.

‘ഈ പരിപാടിക്ക് ശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഈ സംഭവം ഏറെ രസകരമായിരുന്നു.’- എന്നാണ് വീഡിയോ പങ്കുവെച്ച് മനോജ് കെ ജയന്‍ കുറിച്ചത്.

 

View this post on Instagram

 

A post shared by Manoj K Jayan (@manojkjayan)

അതേസമയം, പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. വീഡിയോ ട്രെന്റിംഗായി മാറിയിരിക്കുകയാണ്. അര മില്ല്യണ്‍ പേരോളം ഈ വീഡിയോ ഇതിനോടകം കണ്ടിട്ടുണ്ട്.