നിങ്ങളുടെ വീട്ടില്‍ വന്ന് റോബിന്‍ അലറുന്നില്ലല്ലോ!!! പ്രശസ്തരാവാനാണ് റോബിനെ തെറി പറയുന്നത്- മനോജ് കുമാര്‍

ബിഗ് ബോസ് സീസണ്‍ 4 താരമായയാളാണ് റോബിന്‍. അടുത്ത സീസണ്‍ ആരംഭിക്കാനിരിക്കെയും റോബിന്‍ തന്നെയാണ് താരമായി നില്‍ക്കുന്നത്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളുമായി റോബിന്‍ താരമാണ്. അതിനിടെ റോബിന്റെ അമിതാഘോഷ പ്രകടനം വിമര്‍ശകരെ ഉണ്ടാക്കിയിട്ടുണ്ട്. ആക്രോശവും കൂവലുമെല്ലാം…

ബിഗ് ബോസ് സീസണ്‍ 4 താരമായയാളാണ് റോബിന്‍. അടുത്ത സീസണ്‍ ആരംഭിക്കാനിരിക്കെയും റോബിന്‍ തന്നെയാണ് താരമായി നില്‍ക്കുന്നത്. ഉദ്ഘാടനങ്ങളും അഭിമുഖങ്ങളുമായി റോബിന്‍ താരമാണ്. അതിനിടെ റോബിന്റെ അമിതാഘോഷ പ്രകടനം വിമര്‍ശകരെ ഉണ്ടാക്കിയിട്ടുണ്ട്.

ആക്രോശവും കൂവലുമെല്ലാം ട്രോളന്മാരെയും വിമര്‍ശകരെയും ഉണ്ടാക്കിയത്. ഡോക്ടര്‍ എന്ന പദവിയുടെ പക്വത പോലും റോബിന് ഇല്ലെന്നും ഡോ. റോബിനെ ഇപ്പോള്‍ മറ്റൊരു ഡോക്ടര്‍ക്ക് മുമ്പില്‍ ചികിത്സയ്ക്ക് കൊണ്ടുപോകേണ്ട അവസ്ഥയാണെന്നുമെല്ലാം വിമര്‍ശിക്കുന്നുണ്ട്.

അതേസമയം, റോബിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. റോബിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മനോജ്. റോബിന്റെ അലര്‍ച്ച അതാണ് കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധി. ബിഗ് ബോസില്‍ വെച്ചുള്ള റോബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഞാനുമായി സാമ്യം തോന്നി. ഒരു മനുഷ്യരും അറിയാതിരുന്ന ആളുകള്‍ വരെ ഇന്ന് റോബിനെ വിമര്‍ശിച്ച് പ്രശസ്തരായി. റോബിനെ നാല് തെറി പറയുന്നവനും ഇന്ന് പ്രശസ്തനാണ്.

റോബിനെ റോബിന്റെ വഴിക്ക് വിട്ടേക്ക്. ഓരോരുത്തര്‍ക്കും ഓരോ ക്യാരക്ടറാണ്. നിങ്ങളുടെ വീട്ടില്‍ വന്ന് അവന്‍ കൂവുന്നില്ലല്ലോ. അവനെ ക്ഷണിക്കുന്ന പരിപാടികളില്‍ പോയിട്ടല്ലേ അവന്‍ അലറുന്നത്. അവന്‍ അങ്ങനെ അലറുമ്പോള്‍ സംഘാടകര്‍ക്കും കുഴപ്പമില്ല. അവിടെ അത് കാണാനെത്തിയവര്‍ക്കും കുഴപ്പമില്ല.

പിന്നെ മറ്റുള്ളവര്‍ക്ക് എന്തിനാണ് ഇത്ര വേദന. നമുക്കും പോരായ്മകള്‍ ഇല്ലേ. പുറകെ നടന്ന് ഒരാളെ വേട്ടയാടരുതല്ലോ. അതുപോലെ തന്നെ റോബിനും വേഗത്തില്‍ പ്രകോപിതനാകുമെന്നാണ് മനോജ് റോബിന് പിന്തുണയറിയിച്ച് പറയുന്നു.