അവന് സെലിബ്രിറ്റിയാകാൻ പേടിയാണ് തുറന്നുപറഞ്ഞ് മനോജ് കെ ജയൻ

ഏവരുടെയും പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആരാധകർക്ക് ഏറെ വളരെ ഇഷ്ടമാണ് താരത്തെ. പൊതുവേ പല കാര്യങ്ങളിലും ഒഴിഞ്ഞു നിൽക്കുകയാണ് പതിവ്. സോഷ്യൽ മീഡിയയിൽ അത്ര…

ഏവരുടെയും പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ. വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും ആരാധകർക്ക് ഏറെ വളരെ ഇഷ്ടമാണ് താരത്തെ. പൊതുവേ പല കാര്യങ്ങളിലും ഒഴിഞ്ഞു നിൽക്കുകയാണ് പതിവ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. പ്രണവ് മോഹൻലാലിനെക്കുറിച്ച് നടൻ മനോജ് കെ ജയൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


പ്രണവിന്റെ ആദ്യ പടം കഴിഞ്ഞപ്പോ ഞാൻ ചോദിച്ചു, ഈ പടം കഴിഞ്ഞ് എന്താ പരിപാടി എന്ന്. അയാൾ എന്നോട് പറഞ്ഞത്, ചേട്ടാ എനിക്ക് ആകെ ടെൻഷൻ ആവുന്നു, പടം ഇറങ്ങി കഴിയുമ്പോൾ എന്നെ കൂടുതൽ ആളുകൾ അറിയില്ലേ അങ്ങിനെ ആളുകൾ എന്നെ അറിഞ്ഞുകഴിഞ്ഞാൽ എനിക്ക് പിന്നെ ഒരു പ്രൈവസിയും ഇല്ലാതാവില്ലേ എന്നാണ് പ്രണവ് പറഞ്ഞത്.

ആളുകൾ എന്നെ തിരിച്ചറിയുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ് ചേട്ടാ,ഞാൻ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ആളാണ്, അതാണ് എനിക്ക് ഇഷ്ടവും എന്റെ സ്വപ്നവും. ബസിലാണ് ഞാൻ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നത്്. ഫ്‌ളൈറ്റും കാറും ഒന്നും ഇല്ലെങ്കിലും എനിക്ക് കുഴപ്പമില്ലെന്നാണ് പ്രണവ് മോഹൻലാൽ പറഞ്ഞതെന്ന് മനോജ് കെ ജയൻ പറഞ്ഞു. അതേ സമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയാണ് താരം ഒടുവിൽ അഭിനയിച്ചത്‌