സ്ത്രീ വേഷത്തിൽ ഒരുപാട് കഷ്ടതകൾ ഞാൻ അനുഭവിച്ചു, രണ്ടു മൂന്നു മാസം ആ ഗെറ്റപ്പിൽ ആയിരുന്നു ഞാൻ

പൂക്കാലം വരവായി എന്ന പരമ്പരയിൽ കൂടി പരീക്ഷ ശ്രദ്ധ ഏറെ നേടിയ താരണമാണ് അരുൺ ജി  രാഘവ്, നിരവധി ആരാധകരെ സ്വന്തമാക്കാൻ അരുണിന്  പൂക്കാലം വരവായി പരമ്പരയിൽ കൂടി സാധിച്ചു, ഇതിനു മുൻപും താരം…

പൂക്കാലം വരവായി എന്ന പരമ്പരയിൽ കൂടി പരീക്ഷ ശ്രദ്ധ ഏറെ നേടിയ താരണമാണ് അരുൺ ജി  രാഘവ്, നിരവധി ആരാധകരെ സ്വന്തമാക്കാൻ അരുണിന്  പൂക്കാലം വരവായി പരമ്പരയിൽ കൂടി സാധിച്ചു, ഇതിനു മുൻപും താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും പൂക്കാലം വരവായി പരമ്പരയാണ് താരത്തിന് ഏറെ ജനശ്രദ്ധ നേടി കൊടുത്തത്. ഇപ്പോൾ താഴ്ന്ന നൽകിയ ഒരു അഭിമുഖത്തിൽ താൻ ചെയ്ത സ്ത്രീ കഥാപാത്രത്തെ കുറിച്ചും തന്റെ ഭാര്യയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. ഞാന്‍ ഫീമെയില്‍ കഥാപാത്രം ചെയ്യുന്നതിന് മുന്‍പ് ദിലീപേട്ടനൊക്കെ ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. ആ വേഷം ചെയ്ത ശേഷം ഒരു ഹാങ് ഓവര്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അതെന്താണെന്ന് പലപ്പോഴും ചിന്തിച്ചിരുന്നു. ഒരു കഥാപാത്രം ചെയ്താല്‍ അതങ്ങ് ഇറങ്ങി പോവാന്‍ എന്താണ് ബുദ്ധിമുട്ടുള്ളത് എന്ന് കരുതിയെങ്കിലും ഞാനത് ശരിക്കും അനുഭവിച്ചു. കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് വീട്ടില്‍ നിന്ന് തന്നെ ആരംഭിച്ചിരുന്നു. കൈയിലെ വാക്‌സിങ്ങ് ഒക്കെ വീട്ടില്‍ ഭാര്യയും വല്യച്ഛന്റെ മകളും ചേര്‍ന്ന് ചെയ്ത് തന്നു, എന്നാണ് താരം പറയുന്നത്. ഞാൻ അനുഭവിച്ച ഏറ്റവും വലിയ പ്രശ്നം സെറ്റിൽ എത്തി രണ്ടു വെട്ടം എങ്കിലും ഷേവ് ചെയ്യണം എന്നുള്ളതായിരുന്നു, എനിക്ക് കുറ്റിത്താടി പെട്ടെന്ന് വളർന്നു വരും, ഇത് വലിയ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തന്നെ ഒരു ദിവസം രണ്ടുവട്ടം ഞാൻ ഷേവ് ചെയ്യേണ്ടി വന്നു.

വിഗ് വെക്കുന്ന സമയത്തും ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു. അത്രയും നീളമുള്ള മുടി എന്റെ ഒര്‍ജിനല്‍ മുടിയില്‍ കുത്തി വെക്കുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ട് വരും. ഞാൻ ആ സമയത്ത് കോൺടാക്ട് ലെൻസ് വെച്ചിരുന്നു, എന്നാൽ ലെൻസ് ആറു മണിക്കൂർ കൂടുതൽ വെക്കാൻ പാടില്ല എന്ന് എനിക്ക് അറിയിലായിരുന്നു, ലെൻസ് വെച്ച് എന്റെ കണ്ണിൽ ഇൻഫെക്‌ഷൻ അടിച്ചു. സീരിയലിൽ ഞൻ സ്ത്രീകളുടെ മാനറിസം അവതരിപ്പിച്ചത് എന്റെ ഭാര്യ അടക്കമുള്ള പെൺകുട്ടികളെ കണ്ടാണ്. രണ്ടര മാസത്തോളം ഞാൻ സ്ത്രീയുടെ ഗെറ്റപ്പിൽ ആയിരുന്നു, ഒരുപാട് കഷ്ടതകൾ നേരിട്ട ഒരു സമയം ആയിരുന്നു, സ്ത്രീ ആയിരിക്കാൻ ഒരുപാട് ബുദ്ധിമുട്ടി താൻ എന്നാണ് താരം പറയുന്നത്.