മരക്കാര്‍ ഇനി ഒ.ടി.ടിയിലേക്ക്!! റിലീസും പ്രഖ്യാപിച്ചു… ആവേശം വാനോളം!!

അങ്ങനെ ഒരുപാട് വിമര്‍ശനങ്ങളും പ്രശംസകളും ട്രോളുകളും ഏറ്റുവാങ്ങിക്കൊണ്ട് മരക്കാര്‍ ഇനി ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ബിഗ് സക്രീനില്‍ കോടികള്‍ വാരിയ സിനിമയ്ക്ക് ഒ.ടി.ടിയില്‍ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ആരാധകരും.…

അങ്ങനെ ഒരുപാട് വിമര്‍ശനങ്ങളും പ്രശംസകളും ട്രോളുകളും ഏറ്റുവാങ്ങിക്കൊണ്ട് മരക്കാര്‍ ഇനി ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ബിഗ് സക്രീനില്‍ കോടികള്‍ വാരിയ സിനിമയ്ക്ക് ഒ.ടി.ടിയില്‍ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ആരാധകരും. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും.

പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും എത്തിയിരുന്നു. രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കുകയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു. വളരെ ആകാംക്ഷ നിറച്ച് തീയറ്ററില്‍ എത്തിയ സിനിമയ്ക്ക് ആദ്യ ദിവസങ്ങളില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ പിന്നീട് നല്ല അഭിപ്രായങ്ങളും സിനിമയെ തേടിയെത്തി. സിനിമയ്ക്ക് എതിരെ വലിയ രീതിയിലുള്ള ഡീഗ്രേഡിംഗും നടന്നിരുന്നു. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയിലേക്കും വരികയാണ്.

ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വളരെ ആവേശത്തിലാണ്, ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്, കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്’ എന്നാണ് പ്രിയദര്‍ശന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു. ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.