നടി വനിതാ വിജയകുമാർ വീണ്ടും വിവാഹിതയായോ?

തമിഴ് താരം വനിതാ വിജയകുമാറിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പ്രശസ്ത നടനായ വിജയകുമാറിന്റെ മകളാണ് വനിതാ വിജയകുമാർ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു വനിതാ വിജയകുമാർ. ചില മലയാളം സിനിമകളിലും…

തമിഴ് താരം വനിതാ വിജയകുമാറിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പ്രശസ്ത നടനായ വിജയകുമാറിന്റെ മകളാണ് വനിതാ വിജയകുമാർ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു വനിതാ വിജയകുമാർ. ചില മലയാളം സിനിമകളിലും വനിതാ വിജയകുമാർ. അഭിനയിച്ചിട്ടുണ്ട്. അതേ സമയം സിനിമ മേഖലയിൽ ഇപ്പോൾ വനിത അത്ര സജീവമല്ല.

വനിതാ വിജയകുമാർ ഇതുവരെ നാലു വിവാഹങ്ങൾ ചെയ്തിട്ടുണ്ട്. വനിതയുടെ വിവാഹങ്ങളും വിവാഹമോചനങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. കാരണം എല്ലാം വിവാഹങ്ങളും അധികം വൈകാതെ വേർപിരിയുകയായിരുന്നു ചെയ്തത്. വിവാഹമോചനത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടിയാണ് വനിതാ വിജയകുമാർ.ഇപ്പോഴിതാ താരം വീണ്ടും വിവാഹിതയായി എന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്.

 

കുറച്ചു ദിവസങ്ങൾക്കു മുൻപ് വനിത ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. നടൻ ശ്രീനിവാസന്റെ ഒപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇദ്ദേഹത്തിൻറെ കവിളിൽ പിടിച്ചു ചുംബിക്കാൻ ശ്രമിക്കുന്ന ചിത്രമായിരുന്നു അത് ‘എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളുമായി ഹൃദയം തുറന്നുള്ള ഒരു ചർച്ച നടത്തി. വൈകാതെ തന്നെ അത് നിങ്ങളിലേക്ക് എത്തും’ എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷൻ. ക്യാപ്ഷൻ കണ്ട ആരാധകർ താരം വീണ്ടും വിവാഹിതയാവുന്ന എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.