ലയനയുടെ വിവാഹം കൂടാനെത്തി മീനാക്ഷിയും ദിലീപും!!! താരപുത്രിയുടെ വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയിലെത്തിയില്ലെങ്കിലും താരം ചെല്ലുന്നിടം എല്ലാം വാര്‍ത്തയാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മീനാക്ഷി. സന്തോഷ നിമിഷങ്ങളും കുഞ്ഞനുജത്തി മഹാലക്ഷ്മിയോടൊപ്പമുള്ള നിമിഷങ്ങളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരപുത്രി അച്ഛന്‍ ദിലീപിനൊപ്പം ഒരു…

മലയാളത്തിന്റെ പ്രിയപ്പെട്ട താരപുത്രിയാണ് മീനാക്ഷി ദിലീപ്. സിനിമയിലെത്തിയില്ലെങ്കിലും താരം ചെല്ലുന്നിടം എല്ലാം വാര്‍ത്തയാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മീനാക്ഷി. സന്തോഷ നിമിഷങ്ങളും കുഞ്ഞനുജത്തി മഹാലക്ഷ്മിയോടൊപ്പമുള്ള നിമിഷങ്ങളും മീനാക്ഷി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരപുത്രി അച്ഛന്‍ ദിലീപിനൊപ്പം ഒരു വിവാഹവേദിയിലെത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഗുരുവായൂര്‍ നടന്ന വിവാഹത്തില്‍ താരവും താരപുത്രിയും പങ്കെടുത്തിരിക്കുന്നത്. ഗുരുവായൂരില്‍ വച്ച് നടന്ന ലയന, ഷിഷോര്‍ എന്നിവരുടെ വിവാഹത്തിലാണ് താരപുത്രി തിളങ്ങിയത്. വേദിയിലെ ചടങ്ങുകളെല്ലാം പുഞ്ചിരിയോടെ ആസ്വദിക്കുകയാണ് മീനാക്ഷി.

കഴിഞ്ഞദിവസം നടന്ന തൃശൂരിലെ ജയശ്രീ-ലതേഷ് ദമ്പതികളുടെ മകള്‍ ലയനയുടെ വിവാഹത്തിലാണ് മീനാക്ഷിയും ദിലീപും അതിഥികളായത്. അമ്മയുടെ വിവാഹ വസ്ത്രത്തില്‍ സ്വന്തം വിവാഹത്തിനെത്തിയ ലയന സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. അമ്മ വധുവായി ഒരുങ്ങിയ അതേ വേഷത്തില്‍, അതിമനോഹരിയായാണ് വിവാഹത്തോടനുബന്ധിച്ചുള്ള പുടവ കൊടുക്കല്‍ ചടങ്ങില്‍ ലയന തിളങ്ങിയത്.

മേക്കപ്പ് ആര്‍ടിസ്റ്റ് വികാസ് വി കെ എസാണ് വധുവിനെ ഒരുക്കിയത്. വധുവിനെ അമ്മയുടെ ലുക്കിലാക്കുന്നതിന്റെ വീഡിയോയും വികാസ് പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് വധുവിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും രംഗത്തെത്തിയത്. ഇപ്പോള്‍ മീനാക്ഷിയുടെയും ദിലീപിന്റെയും സാന്നിധ്യം കൂടിയായതോടെ വിവാഹവീഡിയോയും വൈറലായിരിക്കുകയാണ്.