ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് പങ്കുവെച്ചത്

നിരവധി ആരാധകർ ഉള്ള താരപുത്രിയാണ് മീനാക്ഷി. അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം…

നിരവധി ആരാധകർ ഉള്ള താരപുത്രിയാണ് മീനാക്ഷി. അടുത്ത കാലത്താണ് മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയത്, തന്റെ ചിത്രങ്ങൾ എല്ലാം മീനാക്ഷി ഇപ്പോൾ പങ്കുവെക്കാറുണ്ട്, തന്റെ മകൾക്ക് അഭിനയത്തിനോട് താല്പര്യം ഇല്ല, അവളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർന്ന് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ദിലീപ് നേരത്തെ പറഞ്ഞിരുന്നു, മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബി ബിഎസിനു പഠിക്കുകയാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ പിറന്നാൾ, മീനാക്ഷിയുടെ പിറന്നാൾ ദിലീപും കാവ്യയും ചേർന്ന് ഏറെ ആഘോഷം ആക്കിയിരുന്നു.

ഒരു സമയത്ത് തന്റെ വിശേഷങ്ങൾ ഒന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് താല്പര്യമേറെയാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ അടുത്ത കാലം മുതൽ മീനാക്ഷി സോഷ്യൽ മീഢിയയിൽ സജീവമായി തുടങ്ങിയിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്ക് ഒപ്പം പങ്കുവെക്കാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ മീനാക്ഷി പങ്കുവെച്ച തന്റെ ചിത്രങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

എം ബി ബി എസ് വിദ്യാർത്ഥി ആയിരുന്നു മീനാക്ഷി. എന്നാൽ ഇപ്പോൾ ഫ്രാൻസിൽ നിന്നുള്ള ചിത്രങ്ങൾ ആണ് മീനാക്ഷി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഉപരി പഠനത്തിനായി മീനൂട്ടി ഫ്രാൻസിലേക്ക് പോയേകുവാണോ, ഇനി എന്നാണ് കേരളത്തിലേക്ക് വരുന്നത് എന്ന് തുടങ്ങി നിരവധി കമെന്റുകളുമായാണ് പ്രേക്ഷകർ മീനാക്ഷിയുടെ ചിത്രത്തിന് താഴെ കമെന്റുകളുമായി എത്തിയത്. എന്നാൽ ഒരു വിഭാഗം പേര് ഇട്ടിരിക്കുന്നത് ദിലീപ് ബുദ്ധിമാൻ ആണെന്നും, അത് കൊണ്ടാണ് കോടതി വിധി വരുന്നതിന് മുൻപായി ബുദ്ധിപൂർവം മീനാക്ഷിയെ ഫ്രാൻസിലേക്ക് മാറ്റിയത് എന്നുമൊക്കെയുള്ള കമെന്റുകളാണ് ഫോട്ടോയ്ക്ക് പങ്കുവെച്ചിരിക്കുന്നത്.