ഇത് എല്ലാവരെയും അറിയിക്കാൻ കുറെ നാളായി ഞാൻ കാത്തിരിക്കുകയായിരുന്നു, മീനാക്ഷി പങ്കിട്ട വിശേഷം ഏറ്റെടുത്ത് ആരാധകർ

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ…

ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ്, മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം, സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല.

വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. സിനിമയിൽ എത്തിയിട്ടില്ലെങ്കിലും മീനാക്ഷിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്, താരപുത്രിയുടെ പുത്തൻ ചിത്രങ്ങളും പുതിയ വിശേഷങ്ങളും ആരാധകർ രണ്ടു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്, സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത് , ഇപ്പോൾ മീനാക്ഷി തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ച വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുഹൃത്ബന്ധങ്ങൾക്ക് ഒരുപാട് വിലമതിക്കുന്ന മീനാക്ഷി പ്രിയ കൂട്ടുകാരി നമിതക്ക് നൽകിയ പിന്തുണയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.തന്റെ പ്രിയ കൂട്ടുകാരി നമിതയ്ക്ക് താരപുത്രി നൽകിയ പിന്തുണയാണ് പുതിയ വിശേഷം.

ഇത് എല്ലാവരുമായും പങ്കിടാൻ ഞാൻ വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു’ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് തന്റെ വിശേഷം പങ്കുവെച്ചിരിക്കുന്നത്, നമിതയും ഇതേ കാപ്ഷൻ കൊടുത്തുകൊണ്ടാണ് സന്തോഷം പങ്കിട്ടിരിക്കുന്നത്, നമിത ‘മാധവി’ ആയി എത്തുന്ന പുതിയ ഹ്രസ്വ ചിത്രം റിലീസ് ചെയ്യുകയാണ്, ഇതേകുറിച്ചാണ് രണ്ടുപേരുടെയും പോസ്റ്റ്. മാധവി ശരിക്കും എന്റെ ഹൃദയത്തോട് ഏറെ അടുത്തു നനിൽക്കുന്ന ഒന്നാണ്’, എന്ന് കുറിച്ചുകൊണ്ടാണ് മാധവിയുടെ കൂടുതൽ വിശേഷങ്ങൾ നമിത പങ്ക് വച്ചത്. ഇതേ പോസ്റ്റാണ് മീനാക്ഷി ഷെയർ ചെയ്തതും വിഷുദിനത്തിൽ രാത്രി ഒമ്പതുമണിക്ക് ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നും നമിത അറിയിച്ചിട്ടുണ്ട്.37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് മാധവി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടി ശ്രീലക്ഷ്മിയും പ്രധാന കഥാപാത്രമാണ്.