Film News

പുതിയ ഫോട്ടോ ഷൂട്ടുമായി മീര ജാസ്മിന്‍…! സ്‌നേഹം നിറച്ച് കമന്റുകള്‍..!!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. കുറേ നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന മകള്‍ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. മീര ജാസ്മിന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്നതിനൊപ്പം നടിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തിരിച്ചു വരവില്‍ കൂടുതലും ഗ്ലാമറസ് ഫോട്ടോകളാണ് നടി തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെയാണ് നടി സജീവമാകുന്നത്. ഇത് തന്റെ ആരാധകര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും തന്റെ എല്ലാ വിശേഷങ്ങളും ഇനി ഇതുവഴി ആരാധകരുമായി പങ്കുവെയ്ക്കും എന്നും നടി പറഞ്ഞിരുന്നു. പിന്നീട് മീര തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന എല്ലാ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്, ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് ശ്രദ്ധ നേടുന്നത്.

താരത്തിന് പ്രായം പിറകോട്ടാണോ പോകുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്ര ഗ്ലാമറസ് ലുക്കില്‍ വളരെ ചെറുപ്പക്കാരിയെ പോലെയാണ് നടിയെ കാണാന്‍ സാധിക്കുന്നത്. മീര ജാസ്മിന്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് അടിയില്‍ കമന്റുകള്‍ ഒരുപാടാണ് വന്ന് നിറയുന്നത്. പുതിയ ലുക്കില്‍ അതീവ സുന്ദരിയായിരിക്കുന്നു

എന്നാണ് എല്ലാവരും കമന്റുകളായി പങ്കുവെയ്ക്കുന്നത്. അതേസമയം, മീര ജാസ്മിന്റെ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള സിനിമയായ മകള്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Trending

To Top