നിങ്ങള്‍ക്ക് വയസ്സാകില്ലേ..? ലേഡി മമ്മൂക്ക!! മീര ജാസ്മിന്റെ പുത്തന്‍ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍!!

Published by
Nikhina

പ്രായം വെറും അക്കങ്ങളില്‍ മാത്രമെന്ന് വീണ്ടും തെളിയിച്ച് മലയാളത്തിന്റെ പ്രിയ നടി മീര ജാസ്മിന്‍. താരം സോഷ്യല്‍ മീഡിയ വഴി വീണ്ടും കിടിലന്‍ ഫോട്ടോകളുമായി തന്റെ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത് പോയ താരം വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ച് എത്തിയിരുന്നു. മകള്‍ എന്ന സന്ത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

തിരിച്ചു വരവില്‍ താന്‍ ഇനി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവമായിരിക്കും എന്ന് താരം അറിയിച്ചിരുന്നു.. പറഞ്ഞ വാക്ക് പാലിച്ച് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു.. കൂടുതലും ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫ്‌ളോറല്‍ വസ്ത്രത്തില്‍ പ്രിയപ്പെട്ട താരം അതീവ സുന്ദരിയായിരിക്കുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ച് മീര എത്തിയതോടെ കമന്റുകള്‍ അറിയിച്ച് ആരാധകരും എത്തുന്നുണ്ട്.. എന്തൊരു സുന്ദരിയാണ് നിങ്ങള്‍.. ഉങ്കള്ക്ക് വയസ്സേ ആകാതാ.. ലേഡി മമ്മൂക്ക എന്നിങ്ങനെ നീളുന്നു താരത്തിന്റെ പോസ്റ്റിന് വന്ന കമന്റുകള്‍. വിവാഹ ശേഷമാണ് താരം സിനിമയില്‍ നിന്ന് അവധി എടുത്തത്. അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് താന്‍ ഓടി നടന്ന് ജോലി ചെയ്തിരുന്നു എന്നും വിശ്രമം വേണമെന്ന് തോന്നിയപ്പോഴാണ് സിനിമയില്‍ നിന്ന് വിട്ട് നിന്നത് എന്നും നടി പറഞ്ഞിരുന്നു.

ഇപ്പോള്‍ ദുബായില്‍ സ്വന്തമായി ബിസിനസും മറ്റ് കാര്യങ്ങളും ചെയ്ത് തിരക്കിലാണ് മീര ജാസ്മിന്‍. ജയറാമിന്റെ നായികയായി തിരിച്ചെത്തിയ താരത്തിന്റെ മറ്റ് സിനിമകളും ഇനി ബിഗ് സ്‌ക്രീനില്‍ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.