കറുപ്പിൽ കിടിലൻ ലുക്കിൽ മീര ജാസ്മിൻ

മലയാളികളുട പ്രിയ താരങ്ങളിൽ ഓരാളാണ് മീര ജാസ്മിൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളസിനിമയിൽ സജീവമാവുകയാണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്തിയത്.…

മലയാളികളുട പ്രിയ താരങ്ങളിൽ ഓരാളാണ് മീര ജാസ്മിൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളസിനിമയിൽ സജീവമാവുകയാണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്തിയത്. 2016 ൽ പത്ത് കൽപനകൾ’ എന്ന സിനിമയ്ക്ക് ശേഷം മീര അഭിനയിച്ച ചിത്രമാണ് മകൾ.ലോഹിതദാസിന്റെ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ മലയാള സിനിമയിലേക്ക് എത്തുന്നത്.

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് താരം. തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കറുണ്ട് താരം. ഇപ്പോഴിതാ കറുപ്പ് സ്‌കിൻഫിറ്റ് ഔട്ട്ഫിറ്റിൽ തിളങ്ങിയിരിക്കുകയാണ് താരം. ഷൂട്ടിനിടയിലെടുത്ത ചിത്രമാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബോൾഡ് ആന്റ് സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തിന്റെ ചിത്രം.

വില്യം ബ്ലേക്കിന്റെ’ ഒരു മണൽ തരിയിൽ ഒരു ലോകവും ഒരു കാട്ടുപൂവിൽ ഒരു സ്വർഗ്ഗവും കാണാൻ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൈകളിലും റഫിൾസ് നൽകിയിട്ടുള്ള കറുപ്പ് സ്‌കിൻഫിറ്റ് ഡ്രസാണ് മീര ധരിച്ചിരിക്കുന്നത്. ഫാഷൻ സ്‌റ്റൈലിസ്റ്റുമാരായ സന്യ ഷേത്തും പ്രണവ് സൂദുമാണ് മീരയെ ഓരുക്കിയിരിക്കുന്നത്.ഫോട്ടോയ്ക്ക് നടിമാരായ റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്,നസ്രിയ, മഞ്ജിമ മോഹൻ തുടങ്ങിയ താരങ്ങൾ കമന്റുമായി എത്തിയിട്ടുണ്ട്.