എന്തൊരു ക്യൂട്ടാണ്! കുഞ്ഞുവാവയെ ആരാധകരെ കാണിച്ച് മീത്തും മിറിയും; ചിത്രങ്ങള്‍ വൈറലാകുന്നു

വ്യത്യസ്തമായ വീഡിയോകളിലൂടെയും റീലുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് മീത്ത് മിറി കപ്പിള്‍സ് സമ്പാദിച്ചിട്ടുള്ളത്. മീത്ത് മിറിയുടെ ഓരോ പോസ്റ്റും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.…

വ്യത്യസ്തമായ വീഡിയോകളിലൂടെയും റീലുകളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് മീത്ത് മിറി കപ്പിള്‍സ് സമ്പാദിച്ചിട്ടുള്ളത്. മീത്ത് മിറിയുടെ ഓരോ പോസ്റ്റും സോഷ്യല്‍ മീഡിയ ആഘോഷമാക്കാറുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ മിറി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ വാര്‍ത്തയും ഇവര്‍ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി കുഞ്ഞിന്റെ മുഖം ആരാധകരെ കാണിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താര ജോഡികള്‍.

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മീത്തും മിറിയും എത്തിയത്. ‘ഇത് മിലിയൊ.. ഞങ്ങളുടെ ഹൃദയവും സ്നേഹത്തിന്റെ കെമിസ്ട്രിയും യോജിപ്പും പരസ്പരമുള്ള കെയറും എല്ലാം ഒന്നിലേക്ക് ഒതുങ്ങുന്നു. ആത്മാര്‍ത്ഥമായി സ്നേഹിയ്ക്കുന്ന സോഷ്യല്‍ മീഡിയ കമ്യൂണിറ്റിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. ഇവന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി’ എന്നാണ് ഫോട്ടോയ്ക്കൊപ്പം മീത്ത് കുറിച്ചിരിക്കുന്നത്.

പ്രസവ ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയപ്പോഴും, വീട്ടിലെത്തിയ ശേഷവും എല്ലാം കുഞ്ഞിനൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ട് എങ്കിലും ഇവര്‍ മുഖം മാത്രം പുറത്ത് കാണിച്ചിരുന്നില്ല.പ്രസവ ശേഷം റീല്‍സ് വീഡിയോകള്‍ ഒന്നും ചെയ്തില്ലെങ്കിലും കുഞ്ഞിനൊപ്പമുള്ള വീഡിയോകള്‍ പങ്കുവെച്ചുകൊണ്ട് മിറി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

പ്രസവത്തിന് ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില്‍ മിറി എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഫ്ളവേഴ്സ് ടിവിയുടെ സോഷ്യല്‍ മീഡിയയിലെ മികച്ച എന്റര്‍ടൈനിങ് കപ്പിള്‍സ് എന്ന പുരസ്‌കാരം സ്വന്തമാക്കിയത് മീത്തും മിറിയുമായിരുന്നു.