അപ്രതീക്ഷിതമായി തനിക്കുണ്ടായ അപകടത്തെ കുറിച്ച് പറഞ്ഞു മേഘ്ന

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ചന്ദനമഴയിൽ പ്രേഷകരുടെ പിന്തുണയോടെ തിളങ്ങി നിൽക്കുമ്പോൾ…

ചന്ദനമഴ എന്ന പരമ്പരയിൽ കൂടി ആരാധകരുടെ ശ്രദ്ധ നേടിയ താരമാണ് മേഘ്ന വിൻസെന്റ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ കൂടി നിരവധി ആരാധകരെ ആണ് താരം സ്വന്തമാക്കിയത്. ചന്ദനമഴയിൽ പ്രേഷകരുടെ പിന്തുണയോടെ തിളങ്ങി നിൽക്കുമ്പോൾ ആണ് താരം പാരമ്പരയിൽ നിന്ന് പിൻമാറുന്നത്. താരത്തിന്റെ പിന്മാറ്റം ആരാധകരെയും ഏറെ നിരാശർ ആക്കിയിരുന്നു. അതിനു പിന്നാലെ താരത്തിന്റെ വിവാഹ വാർത്തയാണ് പുറത്ത് വന്നത്. നടി ഡിംപിൾ റോസിന്റെ സഹോദരൻ ആയിരുന്നു മേഘ്നയെ വിവാഹം കഴിച്ചത്. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു.

വേര്പിരിഞ്ഞതിന് ശേഷവും മേഘ്ന അഭിനയത്തിൽ സജീവമായി തന്നെ നിന്ന്. മിസ്റ്റർ ഹിറ്റ്ലർ എന്ന പരുപാടിയിൽ കൂടിയാണ് മേഘ്‌ന വീണ്ടും പ്രേഷകകർക് മുന്നിൽ എത്തിയത്. കുറച്ച് നാളുകൾക്ക് മുൻപ് ആണ് പരുപാടി അവസാനിപ്പിച്ചത്. സീരിയൽ നിർത്താൻ പോകുന്നു എന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നും പറഞ്ഞു മേഘ്ന രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പരമ്പരയിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായ ഒരു അപകടത്തെ കുറിച്ച് ആണ് താരം പറഞ്ഞിരിക്കുന്നത്. ഒരു രംഗം ഷൂട്ട് ചെയ്യുകയായിരുന്നു. ഒരു കുന്നിന്റെ മുകളിലേക്ക് ജീപ്പ് ഓടിച്ച് കയറ്റുന്ന സീൻ ആയിരുന്നു അത്. എന്നാൽ അത് എനിക്ക് കുറച്ച് പ്രയാസമായി തോന്നി.

അങ്ങനെ ഞാൻ ഒരു ടെൻഷനിൽ ഇരുന്നപ്പോൾ അസോസിയേഷനിലെ ചേട്ടൻ എന്നോട് വന്നു പറഞ്ഞു, മേഘ്ന പേടിക്കേണ്ട കാര്യമില്ല, ആക്‌സിലേറ്റർ പതുക്കെ കൂട്ടി കൊടുത്താൽ മതിയെന്ന്. എന്നാൽ അത് കഴിഞ്ഞു ആക്‌സിലേറ്റർ കുറയ്ക്കുന്ന കാര്യം എന്നോട് പറഞ്ഞില്ല. ഞാൻ അത് ഓർത്തതുമില്ല. അങ്ങനെ ജീപ്പ് ഒറ്റ പോക്ക് ആയിരുന്നു. എന്നാൽ ഞാൻ വളയ്ക്കാനോ തിരിക്കാനൊ ഒന്നും പോയില്ല. നേരെ ജീപ്പ് ജിബ്ബയിലേക്ക് ഇടിച്ച് കയറി. ഭാഗ്യത്തിന് ചേട്ടൻ ക്യാമറ പൊക്കി. അത് കൊണ്ട് അപകടം ഉണ്ടായില്ല. ഞാൻ പുല്ലിൽ ആണ് ചെന്ന് വീണത്. അത് കൊണ്ട് വലിയ അപകടം ഉണ്ടായില്ല എന്നുമാണ് മേഘ്ന പറഞ്ഞത്.