Film News

മെഗാ പ്രിൻസസിന് ഒരു കോടി രൂപയുടെ സ്വർണത്തൊട്ടിൽ ; അമ്പരന്ന് സോഷ്യൽ മീഡിയ

കഴിഞ്ഞിടയ്ക്കായിരുന്നു തെലുങ്ക് സൂപ്പർതാരം റാം ചരണിനും ഭാര്യ ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരിടൽ ചടങ്ങും മറ്റും താരത്തിന്റെ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് റാം ചരണിന്റെ മകൾക്ക് മുകേഷ് അംബാനി നൽകിയ സമ്മാനമാണ്.

സ്വർണത്തൊട്ടിൽ മുകേഷ് അംബാനി നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്ലിൻ കാര കോനിഡേലയ്ക്ക് ഒരു കോടി രൂപ വില മതിക്കുന്ന തൊട്ടിലാണ് അംബാനി കുടുംബം നല്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്.

കുട്ടി ജനിക്കുന്നതിന് മുൻപ്, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ കുഞ്ഞിനായി ലഭിച്ച വിശേഷം ഉപാസന സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരുണ്ടാക്കിയ തൊട്ടിലാണെന്നും ഉപാസന അന്ന് വെളിപ്പെടുത്തിയിരുന്നു. എന്തായാലും താര കുടുംബത്തിന്റെ പുത്തൻ വിശേഷം ആഘോഷമാക്കുകയാണ് ആരാധകർ. ഒപ്പം മെഗാ പ്രിൻസസിന്റെ മുഖം കാണുവാൻ വേണ്ടി കാത്തിരിക്കുകയുമാണ്.

Trending

To Top