ജീവിതത്തിലേക്ക് രണ്ടാമതൊരു കൂട്ട്, ഒടുവിൽ മനസ്സ് തുറന്ന് മേഘ്ന വിൻസെന്റ്

മലയാളികളുടെ മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്ന താരണമാണ് മേഘ്ന, സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസിസ് പാരമ്പരയിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്, സോഷ്യൽ മീഢിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ തന്റെ വിശേഷങ്ങൾ മേഘ്ന…

മലയാളികളുടെ മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്ന താരണമാണ് മേഘ്ന, സീ കേരളത്തിലെ മിസ്റ്റർ ആൻഡ് മിസിസ് പാരമ്പരയിലാണ് മേഘ്ന ഇപ്പോൾ അഭിനയിക്കുന്നത്, സോഷ്യൽ മീഢിയയിൽ വളരെ സജീവമാണ് താരം, അതുകൊണ്ട് തന്നെ തന്റെ വിശേഷങ്ങൾ മേഘ്ന ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ ആരാധകരുമായി സംവദിക്കവേ ഒരാൾ ചോദിച്ച മറുപടിക്ക് താരം നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിയൊരു കൂട്ട് വേണമെന്ന് തോന്നിയിട്ടുണ്ടോ എന്നാൽ ഒരാൾ താരത്തിനോട് ചോദിച്ചത്, അതിനു മേഘ്ന നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, പ്രത്യേക ഗുണങ്ങള്‍ ഒന്നും വേണമില്ലെന്നും തന്റെയടുത്ത് ജെനുവിന്‍ ആയിരിക്കണമെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. ഈ ലൈഫിലെങ്കിലും തന്നെ ചീറ്റ് ചെയ്യാതിരിക്കുമല്ലോയെന്നും മേഘ്ന പറഞ്ഞു.  താരത്തിന്റെ ഇ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ചന്ദനമഴ എന്ന സീരിയലിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് മേഘ്ന, സീരിയലിൽ എത്തിയ ശേഷമായിരുന്നു താരത്തിന്റെ വിവാഹവും, 2017 ഏപ്രില്‍ 30നായിരുന്നു മേഘ്‌നയുടെ വിവാഹം. സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയായിരുന്നു മേഘ്‌ന വിവാഹം ചെയ്തിരുന്നത്.സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷിച്ച മേഘ്‌നയുടെ വിവാഹ ജീവിതം ഒരു വര്ഷം തികയുന്നതിനു മുൻപ് തന്നെ അവസാനിച്ചു. മാധ്യമങ്ങളിൽ എല്ലാം വലിയ വാർത്ത ആയിരുന്നു മേഘ്‌നയുടെ വിവാഹമോചനംപിന്നാലെ ഡോൺ വിവാഹിതനാകുക ആയിരുന്നു, ഇവരുടെ വിവാഹചിത്രങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു

വിവാഹ മോചനത്തിന് ശേഷം മേഘ്ന ഇപ്പോൾ താരം വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്, മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലാണ് മേഘ്‌ന ഇപ്പോൾ അഭിനയിക്കുന്നത് . ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്‌ലര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ പുറത്തിറങ്ങിയത്, സീ കേരളത്തിൽ ആരംഭിച്ച പരമ്പര വളരെ വിജയത്തോടെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, കോവിഡ് മൂലം പരമ്പരയുടെ ഷൂട്ടിങ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്