ഇനി എനിക്കൊരു വിവാഹ ജീവിതം വേണ്ട സമാധാനത്തോടെ ജീവിച്ചു മരിച്ചാൽ മതി മേഘ്‌ന വിന്‍സെന്റ്

മലയാളി മിനി പ്രേഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിൻസെന്റ്. അഭിനയത്തിൽ നീണ്ട ഇടവേള എടുത്ത താരം ഈ അടുത്തായി ആണ് വീണ്ടും താരം മിനി സ്ക്രീൻ പരമ്പരയിലേക്ക് തിരിച്ചെത്തിയത്. വിവാഹത്തിന് ശേഷമായിരുന്നു താരം മിനി സ്ക്രീൻ…

മലയാളി മിനി പ്രേഷകരുടെ ഇഷ്ടതാരമാണ് മേഘ്‌ന വിൻസെന്റ്. അഭിനയത്തിൽ നീണ്ട ഇടവേള എടുത്ത താരം ഈ അടുത്തായി ആണ് വീണ്ടും താരം മിനി സ്ക്രീൻ പരമ്പരയിലേക്ക് തിരിച്ചെത്തിയത്. വിവാഹത്തിന് ശേഷമായിരുന്നു താരം മിനി സ്ക്രീൻ പരമ്പരയിൽ നിന്നും വിട്ട് നിന്നത്. എന്നാൽ താരത്തിന്റെ ദാമ്പത്യ ജീവിതം അതികം നാൾ നീണ്ടു നിന്നില്ല. ഇതിൽ പിന്നെ താരം വിവാഹ മോചിതയാകുകയും ചെയ്തു. ഇപ്പോൾ സ്വാകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. മേഘ്‌നയുടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത സംഭവം എന്താണെന്നുള്ള ചോദ്യത്തിൽ നമ്മുടെ ജീവിതത്തിലെ ഒന്നും തന്നെ നമ്മൾ മറക്കാൻ പാടില്ല. എന്നെ ഞാൻ ആക്കിയ കാര്യങ്ങളാണ് ജീവിതത്തിൽ ഉടനീളം ഉണ്ടായിട്ടിട്ടുള്ളത്.

അത് മറന്നാൽ ഞാൻ നാനല്ലാതായി മാറും. ജീവിതത്തിലെ ചിലതിനെല്ലാം നമ്മുടെ കൂടെ ഉണ്ടാകും. ചിലതെല്ലാം ഓർമ്മകളായി മാറുമെന്നാണ് താരം പറയുന്നത്. ചിലപ്പോൾ അതെല്ലാം എന്റെ ഭാഗത്തെ തെറ്റുകളാവാം. അത് ജീവിതത്തിലെ വലിയൊരു പാഠം ആണ്. അതിൽ നിന്നും എന്ത് മനസിലേക്ക് ജീവിക്കുന്നു എന്നതിലാണ് കാര്യം. നല്ല ഓർമ്മകൾ മാത്രം കൈമുതൽ ആക്കുക. കഷ്ടപ്പാടുകളും നഷ്ടങ്ങളും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒന്നാണ്. ഏത് പ്രതിസന്ധ്യയെയും തരണം ചെയ്ത് ജീവിക്കുന്നിടത്താണ് വിജയം ഉണ്ടാകുന്നത്.

ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോൾ ഒറ്റക്കാണ്, ഇനി ഒരു ബന്ധത്തിന് താല്പര്യം ഇല്ല, സമാധാനമായി ജീവിച്ചു മരിച്ചാൽ മതി. ആദ്യ പ്രണായം എന്ന ചോദ്യത്തിന് ഡാൻസ് എന്നായിരുന്നു താരത്തിന്റെ മറുപടി. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. പ്രണയവിവാഹം ആയിരുന്നോ അതോ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നോ എന്ന ചോദ്യത്തിൽ എന്തായാലും സമാധാനം ഉണ്ടായിരുന്നാൽ മതിയെന്നായിരുന്നു മറുപടി.