കരിയറിന്റെ ആരംഭത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി മിനിഷ ലാമ്പ. ഒരിക്കല്‍ മുംബൈയില്‍ താമസിക്കുമ്പോള്‍ താന്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ സ്ത്രീ മോഷണക്കുറ്റം ആരോപിച്ചിട്ടുണ്ടെന്നാണ് മിനിഷ പറഞ്ഞത്. ഒരു റേഡിയോ അഭിമുഖത്തിലാണ് മിനിഷ മനസുതുറന്നത്.
എന്നാല്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് അവരോട് പറഞ്ഞുവെന്നും അതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞതും താന്‍ ആ പിജിയില്‍ നിന്നും വെക്കേറ്റ് ചെയ്തുവെന്നും മിനിഷ പറയുന്നു. തന്റെ അഭിമാനപ്രശ്നമായിരുന്നു അതെന്നും കൈയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും പിന്നീട് മാസം ഏഴായിരം രൂപ വാടകയുള്ളൊരു ഫ്ളാറ്റായിരുന്നു താമസിച്ചതെന്നും താരം പറയുന്നു.
‘വലിയ മുറിയായിരുന്നു അത്. പക്ഷെ മറ്റൊന്നിനും പണമില്ലായിരുന്നു.’ മിനിഷ പറഞ്ഞു. ബച്ച്ന ഹേ ഹസീനോ, ഹണീമുണ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സിനിമകളിലൂടെയാണ് മിനിഷ ലാമ്പ ശ്രദ്ധയയാകുന്നത. 201ല്‍ പുറത്തിറങ്ങിയ ഭൂമിയാണ് മിനിഷ ലാമ്പ അവസാനമായി അഭിനയിച്ച സിനിമ.