Categories: Film News

അഞ്ചും പത്തും കുറച്ചത് ആരുടെയും ഔദാര്യമല്ല ; രാജ്യത്ത് ഇന്ധനവില കുറച്ച് കേന്ദ്രം ! കോൺഗ്രസ് വിജയിച്ചെന്ന് ഷാഫി പറമ്പിൽ എംഎൽഎ !

Published by
Webadmin

ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ എത്തി. സാധാരണക്കാർക്ക് ആശ്വാസമേകുന്ന തരത്തിൽ ഇന്ധനവില കുറച്ചുകൊണ്ടാണ് കേന്ദ്രം ജനങ്ങൾക്ക് മുന്നിലേക്ക് എത്തിയത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ഈ സാഹചര്യത്തിൽ ഷാഫി പറമ്പിൽ എംഎൽഎ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റാണ് വിരളയായിരിക്കുന്നത്. “കോൺഗ്രസ്സാണ് ശരി. അഞ്ചും പത്തും കുറച്ചത് ആരുടെയും ഔദാര്യമല്ല. ഇത്രയും കാലം നടത്തിയ നികുതി കൊള്ളയുടെ ഭീകരത ഇനിയെങ്കിലും ജനത ഉൾകൊള്ളണം
കമ്പനികളാണോ ഇന്ന് അഞ്ചും പത്തും കുറച്ചത് എന്ന് കോൺഗ്രസ്സിനെ ആവേശത്തോടെ കുറ്റം പറഞ്ഞവർ ആലോചിക്കണം. എണ്ണ വിലനിയന്ത്രണം കമ്പനികളിൽ എടുത്ത് മാറ്റിയിട്ടാണോ ഇപ്പോൾ എണ്ണ വില കുറഞ്ഞത് ? പാക്കിസ്ഥാനിലും ശ്രീലങ്കയിലും നേപ്പാളിലുമൊക്കെ കിട്ടുന്ന വിലക്ക് ഇന്ത്യാ രാജ്യത്ത് പെട്രോളും ഡീസലും കിട്ടാത്തത് നികുതി ഭീകരത കൊണ്ടാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്
സംസ്ഥാന സർക്കാർ ഇനി മുട്ടാപോക്ക് ന്യായങ്ങൾ പറയാതെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തീരുമാനം എടുക്കാൻ വൈകരുത്. ഇത് കേന്ദ്ര സർക്കാരിന് ചെയ്യുവാൻ കഴിയാവുന്നതിന്റെ പരമാവധിയല്ല എന്ന് മറക്കരുത്. രാജ്യവ്യാപകമായ സമരം ചെയ്ത കോൺഗ്രസ്സ് പ്രസ്ഥാനം ജനങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിൽ പങ്കാളികളായവർക്ക് ഹൃദയാഭിവാദ്യങ്ങൾ. ” എന്നായിരുന്നു ഷാഫി പറമ്പിൽ എംഎൽഎ കുറിച്ചത്.