‘ഹേ സ്ത്രീയെ,നിങ്ങളോട് ആര് പറഞ്ഞു ദാരിദ്ര്യത്തിന്റെ നിറം കറുപ്പാണെന്ന്!!’:തെരുവിൽ പൂ വിൽക്കാനിറങ്ങിയ മോഡലിന് വിമർശനവുമായി സോഷ്യൽ മീഡിയ

സാമൂഹിക മാധ്യമങ്ങളിൽ ദിവസവും പലതരം ഫോട്ടോഷൂട്ടുകൾ കാണാറുണ്ട്. അതിൽ ചിലത് ട്രെൻഡാവാകയും ചർച്ചയാവുകയും ചെയ്യാറുണ്ട്. ചില ഫോട്ടോഷൂട്ടുകൾ ഒരു സംഭവത്തേയോ സാഹചര്യത്തേയോ കോർത്തിണക്കി കഥപറയുന്ന തരത്തിൽ ആയിരിക്കും അത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്…

സാമൂഹിക മാധ്യമങ്ങളിൽ ദിവസവും പലതരം ഫോട്ടോഷൂട്ടുകൾ കാണാറുണ്ട്. അതിൽ ചിലത് ട്രെൻഡാവാകയും ചർച്ചയാവുകയും ചെയ്യാറുണ്ട്. ചില ഫോട്ടോഷൂട്ടുകൾ ഒരു സംഭവത്തേയോ സാഹചര്യത്തേയോ കോർത്തിണക്കി കഥപറയുന്ന തരത്തിൽ ആയിരിക്കും അത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റാറുണ്ട് ഇപ്പോഴിതാ മലയാളിയായ മോഡൽ അൻഷ മോഹൻ നടത്തിയ ഫോട്ടോഷൂട്ട് കടുത്ത വിമർശനത്തിന് വിധേയയായിരിക്കുകയാണ്.


ദേഹം മുഴുവൻ ‘കറുപ്പിച്ച’ മേക്കോവറുമായി നഗരത്തിൽ ദേശീയ പതാകയും പൂവും വിൽക്കാൻ ഇറങ്ങിയ യുവതിയായിട്ടുള്ള ചിത്രം അൻഷ മോഹൻ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഫോട്ടോഷൂട്ടിന്റെ മേക്ക് ഓവർ വീഡിയോയും ബിഹൈൻഡ് ദി സീൻസ് വീഡിയോയും താരം പുറത്തുവിട്ടിരുന്നു.താരം പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെയാണ് വിമർശന കമന്റുകളാണ് കൂടുതലും വന്നിരിക്കുന്നത്.

നിറത്തിന്റെ പേരിലുള്ള വേർതിരവാണെന്നാണ് പ്രധാനമായുള്ള വിമരശനം. ബോധപൂർവ്വം വംശീയാധിക്ഷേപം നടത്തുകയാണെന്നും ചിലർ കമന്റു് ചെയ്തു.ആര് പറഞ്ഞു ദാരിദ്ര്യത്തിന്റെ നിറം കറുപ്പാണെന്ന്, നിറത്തിന്റെ പേരിൽ ആരെയും കളിയാക്കരുത് എന്നിങ്ങനെ പോവുന്നു കമന്റ്. പറക്കും തളിക സിനിമയിലെ ബാസന്തിയെ ഓർമ്മിപ്പിച്ചതാവും അല്ലേ എന്നു ചോദിക്കുന്നവരും ഉണ്ട്.എല്ലാ തലത്തിലും തെറ്റായ ആശയമാണ് ഈ ചിത്രം നൽകുന്നത് എന്ന് മറ്റ് ചിലർ പറയുന്നു.താരം നടത്തിയ മേക്കോവറിനെ പിന്തുണയ്ക്കുനനവരും ഓരുപാടുണ്ട്.

 

View this post on Instagram

 

A post shared by Binu Seens (@amiyo_binuseens)