മോഹന്‍ലാലിന്റെ 353-ാം ചിത്രം! പുതിയ വിവരങ്ങള്‍ പുറത്ത്! ത്രില്ലടിച്ച് ആരാധകര്‍!!

മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസമാണ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്ന വിവരം പുറത്ത് വന്നത്. ആ വാര്‍ത്ത പുറത്ത് വന്നതോടെ തന്നെ സിനിമാ പ്രേമികള്‍ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആ…

മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ കഴിഞ്ഞ ദിവസമാണ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്ന വിവരം പുറത്ത് വന്നത്. ആ വാര്‍ത്ത പുറത്ത് വന്നതോടെ തന്നെ സിനിമാ പ്രേമികള്‍ ആവേശത്തിലായിരുന്നു. ഇപ്പോഴിതാ ആ ആവേശത്തിന് ആക്കം കൂട്ടിക്കൊണ്ട് നടന്‍ മോഹന്‍ലാല്‍ പുറത്ത് വിട്ട വിവരമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷിബു ബേബി ജോണ്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് മോഹന്‍ലാലാണ് ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആദ്യ സിനിമ നിര്‍മാണവും തന്റെ സിനിമയിലൂടെയായിരിക്കുമെന്ന് അറിയിച്ച് എത്തിയരിക്കുകയാണ് മോഹന്‍ലാല്‍, ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. യുവസംവിധായകനായ ശ്രീ വിവേക് ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്്. ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്… എന്ന് കുറിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ സിനിമയെ കുറിച്ചുള്ള ആദ്യ വിവരം പുറത്ത് വിട്ടത്.

താനും ഷിബു ബേബി ജോണുമായുള്ള സൗഹൃദ ബന്ധം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം വളരെ സന്തോഷത്തോടെയാണ് മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്… മോഹന്‍ലാല്‍ കുറിയ്ക്കുന്നു…മോഹന്‍ലാലിന്റെ 353-ാമത്തെ ചിത്രം കൂടിയായിരിക്കും ഇത്.

സംവിധായകനായി എത്തുന്ന വിവേകിനെ കൂടി പരിചയപ്പെടുത്തിക്കൊണ്ട് ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പുതിയ സിനിമയില്‍ പങ്കുചേരും എന്നും മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണെന്നും അദ്ദേഹം ആരാധകര്‍ക്ക് ഉറപ്പ് നല്‍കി.