Connect with us

Hi, what are you looking for?

Local News

സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്!! വൈറല്‍ ആയി കുറിപ്പ്!!

പെണ്‍കുട്ടികള്‍ക്ക് എതിരായുള്ള മാനസികവും ശാരീരികവുമായ അക്രമങ്ങള്‍ കൂടി വരുന്ന ഈ കാലത്ത് സങ്കടം പറയാനും ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടവുമാണ് ഓരോ പെണ്‍കുട്ടിയ്ക്കും വേണ്ടത് എന്ന് പറഞ്ഞുവെയ്ക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫൗസിയ എഴുതിയ കുറിപ്പാണിത്. പെണ്‍കുട്ടികള്‍ക്കൊരു ദിനമെന്നൊക്കെ ഇപ്പോള്‍ കേട്ടാല്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല..എന്ന് കുറിച്ചുകൊണ്ടാണ് അവര്‍ ഈ കുറിപ്പ് എഴുതി തുടങ്ങിയിരിക്കുന്നത്. സ്വന്തമായി ഒരിടം പോലുമില്ലാത്ത പെണ്‍കുട്ടിക്ക് എന്ത് ദിനം? എന്നാണ് ഫൗസിയ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നത്.

സത്യത്തില്‍ വിവാഹം കഴിയും വരെ മാത്രമേ ഒരുവള്‍ക്ക് എന്റെ വീടെന്ന് പറയാന്‍ ഒരിടം ഉണ്ടാകൂ…. വിവാഹത്തോടെ മിക്കവാറും അത് തകരുമെന്നും ഇവര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. വിവാഹം കഴിയുമ്പോള്‍ എന്റെ എന്ന് ചേര്‍ത്തു പറഞ്ഞത് വെറും വീട്ടില്‍ പോയി വരാം എന്നായി ചുരുങ്ങും. സ്വന്തം വീട്ടില്‍ പോയി രണ്ട് ദിവസത്തിലധികം നിന്നാല്‍, മോളേ അവനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യം പലഭാഗത്തു നിന്നായി ഉയരും. സഹോദരങ്ങളില്‍ നിന്ന് പോലും നീ എപ്പോഴെത്തി? എന്നാ മടക്കം എന്ന് ചോദ്യം വരും.

പെണ്ണായാല്‍ എല്ലാം സഹിക്കണമെന്ന വാചകം തലമുറകളായി പറഞ്ഞേ തീരൂ എന്ന വാശിയോടെ അവളെ കേള്‍ക്കാതെ തന്നെയവര്‍ അത് പറയും.. നിനക്ക് സുഖമാണല്ലോയല്ലേ എന്നച്ഛന്‍ ചോദിച്ചെന്നു വരുത്തും… സുഖം എന്നവള്‍ യാന്ത്രികമായി പറയും… സ്വന്തമല്ലാത്ത വീട്ടില്‍ നിന്ന് അത്ര പോലും സ്വന്തമല്ലാത്ത വീട്ടിലേക്കവള്‍ തിരിച്ചെത്തും…

ഇന്ന് ഭൂരിഭാഗം സ്ത്രീകളുടേയും അവസ്ഥ ഇങ്ങനെയല്ലേ എന്ന ചോദ്യം കൂടി ഈ കുറിപ്പില്‍ നിന്ന് ഉയരുന്നുണ്ട്. സ്വന്തമായി വീടുള്ള പെണ്ണ് ഭാഗ്യവതിയാണ്, സങ്കടം പറയാന്‍ ഒരിടം ,… ആരും ഇറങ്ങി പോ എന്ന് പറയാത്ത ഒരിടം, എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.

You May Also Like