മോഹൻലാൽ നായകനായ ‘എംപുരാന്റെ’ കാശ്‌മീർ ഷെഡ്യൂൾ പൂർത്തിയായി! ചിത്രത്തെക്കുറിച്ചുള്ള പുതിയ  വിവരം ഇങ്ങനെ  

നടനും, സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം  എംപുരാന്റെ പുതിയ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മോഹൻലാൽ നായകനായ ഈ ചിത്രം ആറ് രാജ്യങ്ങളിലായി ആണ് ചിത്രീകരണം  തീരുമാനിച്ചിരിക്കുന്നത്,…

നടനും, സംവിധായകനുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം  എംപുരാന്റെ പുതിയ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, മോഹൻലാൽ നായകനായ ഈ ചിത്രം ആറ് രാജ്യങ്ങളിലായി ആണ് ചിത്രീകരണം  തീരുമാനിച്ചിരിക്കുന്നത്, ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കാഷ്‌മീരിലെ ലഡാക്കിൽ പൂർത്തീകരിച്ചിരിക്കുകയാണ്, ഈ സന്തോഷ വാർത്ത നടൻ പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഡൽഹിയിൽ ഒക്ടോബര് 5 നെ ആരംഭിച്ച ഷൂട്ടിംഗ് ആണ് ഷിംല, ലഡാക്ക് എന്നിവിടങ്ങളിലാണ് ഇപ്പോൾ പൂർത്തികരിച്ചിരിക്കുന്നത്, ഇനിയുമുള്ള ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ ജനുവരിയിലോ,മറ്റും ആരംഭിക്കും, ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എം പുരാൻ, മൂന്നു ഭാഗങ്ങളായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്,

ആശിർവാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂരും, ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണ് എം പുരാൻ, ചിത്രത്തിൽ മഹാനടൻ മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, സായികുമാർ, ടോവിനോ തോമസ്, നൈല ഉഷ, ഇന്ദ്രജിത്, തുടങ്ങിയ വമ്പൻ താരങ്ങളും അഭിനയിക്കുന്നു.