സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു 

സീരിയൽ നടി രഞ്ജുഷ മേനോൻ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു, തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറെ കാലാമായി ഭർത്താവും,കുട്ടികൾക്കൊപ്പംവും നടി ഈ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നത്, മരണകാര്യം…

സീരിയൽ നടി രഞ്ജുഷ മേനോൻ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു, തിരുവനന്തപുരം ശ്രീകാര്യത്തുള്ള ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറെ കാലാമായി ഭർത്താവും,കുട്ടികൾക്കൊപ്പംവും നടി ഈ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്നത്, മരണകാര്യം ഇതുവരെയും വ്യക്തമായിട്ടില്ല. സംഭവസഥലത്തു പോലീസ് എത്തി നടപടികൾ സ്വീകരിക്കുകയും, മൃതുദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്യ്തു,

സൂര്യ ടിവിയിലെ ആനന്ദരാഗം, എന്റെ മാതാവ്, വരൻ ഡോക്ടറാണ് എന്നീ  പരമ്പരകളിലാണ്  ഇപ്പോൾ നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്, സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും നടി പ്രവർത്തിച്ചിരുന്നു, ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും സൂചനകൾ ഉണ്ട്.

ടി വി അവതാരകയയാണ് നടി ആദ്യം ഈ രംഗത്തു എത്തിയത്, പിന്നീട് സ്ത്രീ എന്ന സീരിയലിലൂടെ അഭിനയമേഖലയിൽ എത്തിയത്, സീരിയലിൽ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥൻ, ലിസമ്മയുടെ വീട്, അത്ഭുതദ്വീപ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.