ഡെലിവറിക്ക് ശേഷം പലർക്കും അത് സംഭവിച്ചിട്ടുണ്ട്

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും.മൃദ്വാ എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരജോഡികളാണ് മൃദുലയും യുവാ കൃഷ്ണയും. ഇഷ്ടപരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ ഇരുവരും പിന്നീട്…

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും.മൃദ്വാ എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരജോഡികളാണ് മൃദുലയും യുവാ കൃഷ്ണയും. ഇഷ്ടപരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ ഇരുവരും പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. ഇവരുടെ വിവാഹവും പിന്നീടുള്ള എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകരും ആഘോഷമാക്കാറുണ്ട്. തങ്ങളുടെ എല്ലാ സന്തോഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. താൻ  പോകുന്ന വാർത്തയും ഗർഭിണി ആയിരുന്നപ്പോൾ ഉള്ള വിശേഷങ്ങളും എല്ലാം മൃദുല പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മൃദുല. തന്റെ അഭിനയത്തിന്റെ വിശേഷങ്ങളും കുഞ്ഞു ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളും ആണ് മൃദുല പങ്കുവെക്കുന്നത്. താരത്തിന് വാക്കുകൾ  ഇങ്ങനെ, ചിലവർക്ക് ഒരു പ്രെശ്നം ഉണ്ടാകാറുണ്ട്. പ്രസവം കഴിയുമ്പോഴേക്കും ഫീൽഡ് ഔട്ട് ആകാറുണ്ട്.  എന്നാൽ ദൈവം സഹായിച്ച് എനിക്ക് ആ പ്രശ്നം ഉണ്ടായിട്ടില്ല. ഡെലിവെറിക്ക് ശേഷം വളരെ പെട്ടന്ന് തന്നെ തിരിച്ച് വരാൻ എനിക്ക് കഴിഞ്ഞു. അതും നായികയായിട്ട് വരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമാണ് ഉണ്ടായത് എന്നും മൃദുല പറയുന്നുണ്ട്.

എന്നാൽ ചിലർക്ക് ഒരു ആറ്റിറ്റ്യൂഡ് ഉണ്ട്, ഡെലിവറി ഒക്കെ കഴിഞ്ഞില്ലേ, ഇനി ഇപ്പോൾ നായിക വേഷം ഒക്കെ വേണോ എന്ന്. സഹോദരിയുടെ വേഷമുണ്ട്, ഓക്കേ ആണോ എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. മറ്റു ചിലർ ചോദിക്കുന്നത് അഭിനയ പ്രാധാന്യമുള്ള കാരക്ടർ റോൾ ഉണ്ട്, അത് ചെയ്യാൻ കഴിയുമോ എന്നൊക്കെ ആണ്. എന്നാൽ വളരെ ചുരുക്കം പേര് മാത്രമേ ഈ ആറ്റിറ്റ്യൂടിൽ തന്നെ സമീപിച്ചിട്ടുള്ളു. സ്ഥിരം നായികമാർക്ക് ഉണ്ടാക്കുന്ന ഫീൽഡ് ഔട്ട് തനിക്ക് സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് വലിയ കാര്യം എന്നും മൃദുല പറയുന്നു.