ഒടുവിൽ ആ വാർത്തയും പുറത്ത്, അമ്പരന്ന് ആരാധകരും

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം…

കുടുംബ പ്രേഷകരുടെ ഇഷ്ട്ട നായികമാരിൽ ഒരാൾ ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഞ്ജു ജീവിതത്തിലും ദിലീപിന്റെ നായികയായി മാറുകയായിരുന്നു. സിനിമയിൽ മുന്നേറുന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ശേഷം അഭിനയം നിർത്തി വീട്ടമ്മയായി മാറുകയായിരുന്നു മഞ്ജു. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍.നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരവും ലഭിച്ചിരുന്നു. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ തിരിച്ചു വരവ് നടത്തിയത്. ഗംഭീര സ്വീകരണമാണ് മഞ്ജു വാര്യർക്ക് തന്റെ തിരിച്ച് വരവിൽ മലയാള സിനിമയിൽ നിന്ന് ലഭിച്ചത്.

ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുകയാണ് താരം. മലയാളത്തിൽ മാത്രമല്ല തമിഴിലും അരങ്ങേറ്റം നടത്താൻ മഞ്ജുവിന് തന്റെ തിരിച്ച് വരവിൽ കഴിഞ്ഞു. ധനുഷ് ചിത്രം അസുരനിൽ കൂടിയാണ് മഞ്ജു തമിഴിൽ തന്റെ അരങ്ങേറ്റംനടത്തിയത് . മികച്ച കഥാപാത്രം തന്നെയാണ് മഞ്ജുവിന് തന്റെ അരങ്ങേറ്റത്തിൽ തന്നെ ലഭിച്ചത്. നിരവധി ആരാധകരെ തമിഴിലും സ്വന്തമാക്കാൻ ഒറ്റ ചിത്രത്തിൽ കൂടി മഞ്ജുവിന് കഴിഞ്ഞു. രണ്ടു തമിഴ് ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. എന്നാൽ ഇപ്പോഴിത മഞ്ജു വാര്യരെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രഞ്ജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജുവും ഉണ്ടെന്ന വാർത്തകൾ ആണ്  ഇപ്പോൾ പുറത്ത് വരുന്നത്. രജനികാന്ത് ജയിലറിന് ശേഷം തന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ ഒരുങ്ങി കഴിഞ്ഞു എന്നും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യർ ആണെന്നുമുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. മഞ്ജു തമിഴിൽ വീണ്ടും വരുന്നു എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും രജിനികാന്തിനു ഒപ്പമാണ് അഭിനയിക്കുന്നത് എന്ന വാർത്തകൾ വന്നിരുന്നില്ല. അണിയറ പ്രവർത്തകർ അതീവ രഹസ്യമായിട്ടാണോ ഈ കാര്യം വെച്ചിരിക്കുന്നത് എന്നതും അറിയില്ല.