ആരാധകർക്ക് മുന്നിൽ സന്തോഷവാർത്ത പങ്കുവെച്ച് മൃദുല വിജയ്

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും.മൃദ്വാ എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരജോഡികളാണ് മൃദുലയും യുവാ കൃഷ്ണയും. ഇഷ്ടപരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ ഇരുവരും പിന്നീട്…

നിരവധി ആരാധകർ ഉള്ള താരദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും.മൃദ്വാ എന്ന പേരില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി മാറിയ താരജോഡികളാണ് മൃദുലയും യുവാ കൃഷ്ണയും. ഇഷ്ടപരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയ ഇരുവരും പിന്നീട് ജീവിതത്തില്‍ ഒന്നിക്കുകയായിരുന്നു. ഇവരുടെ വിവാഹവും പിന്നീടുള്ള എല്ലാ സന്തോഷ നിമിഷങ്ങളും ആരാധകരും ആഘോഷമാക്കാറുണ്ട്. തങ്ങളുടെ എല്ലാ സന്തോഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. താൻ  പോകുന്ന വാർത്തയും ഗർഭിണി ആയിരുന്നപ്പോൾ ഉള്ള വിശേഷങ്ങളും എല്ലാം മൃദുല പങ്കുവെച്ചിരുന്നു.

ശേഷം തങ്ങൾക്ക് കുഞ്ഞു പിറന്ന സന്തോഷവും പങ്കുവെച്ച് കൊണ്ട് മൃദുല എത്തിയിരുന്നു. അതിനു ശേഷം മൃദുല തന്റെ കുഞ്ഞിന്റെ വിശേഷങ്ങൾ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. കുഞ്ഞു പിറന്നതിന് പിന്നാലെ അഭിനയത്തിലേക്കും മൃദുല മടങ്ങി എത്തിയിരുന്നു. മൃദുലയുടെ കുഞ്ഞും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് മൃദുലയും യുവയും അടുത്തിടെ കുഞ്ഞുമായി സ്റ്റാർ മാജിക്ക് പരുപാടിയിൽ എത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വിശേഷം ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ ആണെന്നാണ് മൃദുല പങ്കുവെച്ചിരിക്കുന്നത്. ഇന്ന് ധ്വനിയുടെ ബേര്‍ത്ത് ഡേ ആണ്. മകള്‍ക്ക് ആശംസകള്‍ അറിയിച്ച് മൃദുലയും യുവ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ എത്തി. ‘ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്ന് കുറിച്ച് കൊണ്ടാണ് മൃദുല തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിര്വഹദി പേരാണ് കുഞ്ഞിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.