Film News

താടിയും മീശയുമില്ല, ഇനി ക്ലീന്‍ ഷേവ് ലുക്ക്!! പുതിയ മേക്കോവറില്‍ ദേവ് മോഹന്‍

സൂഫിയായി എത്തി ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധികമാരുടെ ഹൃദയത്തിലിടം പിടിച്ച നായകനാണ് ദേവ് മോഹന്‍. ദേവ് മോഹന്റെ താടിയ്ക്കും മീശയ്ക്കും ആരാധകരേറെയായിരുന്നു. സൂഫിയും സുജാതയും മുതല്‍ മുതല്‍ ശാകുന്തളത്തിലെ ദുഷ്യന്തനായി വരെ ദേവ് മോഹന്‍ അതേ ലുക്കിലായിരുന്നു. ഇപ്പോഴിതാ ലുക്ക് മാറ്റി എത്തിയിരിക്കുകയാണ് ദേവ് മോഹന്‍. മോഡലിംഗ് നാളുകള്‍ മുതല്‍ ദേവ് മോഹന്റെ മുഖത്തെ സ്ഥിരം കാഴ്ചയായിരുന്നു താടിയും മീശയും.

പുതിയ ചിത്രം ‘പരാക്രമത്തില്‍’ ദേവ് മോഹന്‍ ക്ലീന്‍ ഷേവ് ചെയ്ത ലുക്കിലാണ് എത്തുന്നത്. മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. സിജു സണ്ണി, രണ്‍ജി പണിക്കര്‍, സംഗീത, സോണ ഓലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്‍ജ്ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരാക്രമം’.

ജിയോ ബേബി, സച്ചിന്‍ ലാല്‍ ഡി,ജോമോന്‍ ജ്യോതിര്‍,കിരണ്‍ പ്രഭാകരന്‍, തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങളാവുന്നത്. മില്ലേന്നിയല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ്സ് നിര്‍വഹിക്കുന്നു. സുഹൈല്‍ എം കോയ എഴുതിയ വരികള്‍ക്ക് അനൂപ് നിരിച്ചന്‍ ആണ് സംഗീതം.

എഡിറ്റര്‍- കിരണ്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് നാഥ്, മേക്കപ്പ്- മുഹമ്മദ് അനീസ്, കോസ്‌റ്യൂംസ് ഇര്‍ഷാദ് ചെറുകുന്ന്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷെല്ലി ശ്രീസ്

അസോസിയേറ്റ് ഡയറക്ടര്‍- ഷിജന്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജിത്ത്, വിമല്‍ കെ. കൃഷ്ണന്‍കുട്ടി, ഡേവിസ് ബാബു, അമിതാബ് പണിക്കര്‍, പ്രൊമോഷന്‍ സ്റ്റില്‍സ്- ഷഹീന്‍ ഷാ. കൊറിയോഗ്രാഫി- ശ്രീജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- അനീഷ് നന്തിപുലം, പ്രൊഡക്ഷന്‍ മാനേജര്‍ നികേഷ് നാരായണ്‍, ഇന്ദ്രജിത്ത് ബാബു, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണന്‍ എം.ആര്‍., പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്-വിപിന്‍ കുമാര്‍, ലോക്കേഷന്‍ മാനേജര്‍- ജോയി പൂതേരി, പി.ആര്‍.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Trending

To Top