അമ്മയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം; മൃദുലയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നടി മൃദുല വിജയ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. സീരിയലുകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളിലൂടെയും എത്തി ആധാകരുടെ മനസില്‍ ഇടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങിലൂടെ മൃദുല പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഗര്‍ഭകാലം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്…

നടി മൃദുല വിജയ് പ്രേക്ഷകരുടെ ഇഷ്ട താരമാണ്. സീരിയലുകള്‍ക്ക് പുറമെ ടെലിവിഷന്‍ ഷോകളിലൂടെയും എത്തി ആധാകരുടെ മനസില്‍ ഇടം പിടിക്കാന്‍ താരത്തിനായിട്ടുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങിലൂടെ മൃദുല പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഗര്‍ഭകാലം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് മൃദുല. അതിനാല്‍ അഭിനയത്തില്‍ നിന്നും താല്‍ക്കാലികമായി ഇടവേളയെടുത്തുവെങ്കിലും ഗര്‍ഭിണിയായ ശേഷമുള്ള എല്ലാ വിശേഷങ്ങളും മൃദുല ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും വയറ് വയ്ക്കുന്നത് അനുസരിച്ചുള്ള ഫോട്ടോയും മൃദുല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.ഇപ്പോള്‍ മൃദുല പുതിയ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. നിറവയറുമായി, വയറില്‍ കൈ വച്ചുകൊണ്ടുള്ള പുതിയ ചിത്രങ്ങളാണ് നടി പങ്കുവെ്ച്ചിരിക്കുന്നത്. അമ്മയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം എന്നാണ് ഫോട്ടോയ്ക്ക് മൃദുല നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മൃദുല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഇനോവേറ്റീവ് യാര്‍സ് ഡിസൈന്‍ ചെയ്ത സാരിയും ഋതുപര്‍ണ കലക്ഷന്‍സിന്റെ ആഭരണങ്ങളുമാണ് മൃദുല അണിഞ്ഞിരിക്കുന്നത്. സാരിയുടെയും ആഭരണങ്ങളുടെയും അഴക് ആസ്വദിച്ചുകൊണ്ട് എടുത്തതതാണ് ഈ ചിത്രങ്ങള്‍. അമ്മയാവാന്‍ പോകുന്ന താരത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിട്ടുണ്ട്.മൃദുല ഇപ്പോള്‍ സ്വന്തം വീട്ടിലാണ്. യുവയാകട്ടെ സുന്ദരി എന്ന സീരിയലിന്റെ ഷൂട്ടിങ് തിരക്കിലും. അതിനാല്‍ മിസ്സ് യു എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മറ്റൊരു ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.